ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം; കടന്നൽക്കൂട് ഇളകിയപ്പോൾ താഴേക്ക് ചാടി

കായംകുളത്ത് ബിഎസ്എൻഎൽ ടവറിൽ കയറി യുവതിയുടെ ആത്മഹത്യാ ശ്രമം. കായംകുളം ടൗണിലാണ് സംഭവം. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ടാണ് യുവതി ബിഎസ്എൻഎൽ ടവറിൽ കയറി ആത്മഹത്യാ ഭാഷണി മുഴക്കിയത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ടവറിലെ കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് യുവതി താഴെക്ക് ചാടി. എന്നാൽ ഫയർ ഫോഴ്‌സ് വിരിച്ച വലയിലേക്കാണ് യുവതി വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കും രക്ഷാ പ്രവർത്തനത്തിനിടെ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും കടന്നലിന്റെ കുത്തേറ്റു.