ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ചു

ജല്‍പൈഗുരി: പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി വയോധിക കാണിച്ചത് ഏവരെയും അശ്ചര്യപ്പെടുത്തും. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് കടിച്ചു മുറിച്ചയാണ് വയോധിക രക്ഷപ്പെട്ടത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പശ്ചിമബംഗാളിലാണ് സംഭവം. രാജ്യത്ത് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്.റോക്കു മുഹമ്മദ്, ഛോട്ടു മുഹമ്മദ് എന്നിവരാണ് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.

സിലിഗുരി സ്വദേശികളാണ് പ്രതികൾ. വയോധികയുടെ വീട്ടിൽ പ്രവേശിച്ച ഇവർ വയോധികയെ പീഡനത്തിനിരയാക്കാൻ ശ്രമിക്കുകയായിരുന്നു.ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം ഉണ്ടായത്. വയോധിക ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. പ്രതികൾ വീടിനുള്ളിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവർ വിവരം മറ്റുള്ളവരെ അറിയിക്കാൻ ശ്രമിച്ചു. പീഡന ശ്രമം പ്രതിരോധിച്ചപ്പോൾ പ്രതികൾ ഇവരെ മർദിച്ചു.താഴെ വീണ ഇവരെ നിലവിളിക്കുന്നതിൽ നിന്ന് റോക്കി തടഞ്ഞു. ഇതിനിടെയാണ് ഇവർ റോക്കിയുടെ നാവ് കടിച്ചു മുറിച്ചതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Loading...

റോക്കി വേദന കൊണ്ട് പുളഞ്ഞു. ഇതു കണ്ട ഛോട്ടു സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.റോക്കിയെ ജൽപൈഗുരിയിലെ സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇയാളുടെ നാവ് പഴയതുപോലെ ആകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. നാവ് തുന്നിച്ചേർക്കാൻ വൈകിയതാണ് ഇതിനു കാരണം. ഇയാളെ പിന്നീട് നോർത്ത് ബംഗാൾ മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.