Kerala News

നിര്‍ബന്ധിച്ച് ഇസ്ലാമാക്കി, സൗദി വഴി ഐസിസ് ക്യാമ്പിലെത്തിക്കാന്‍ ശ്രമം

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ പ്രസ്താവന ശരിവെയ്ക്കുന്ന രീതിയില്‍ ഹൈക്കോടതിയില്‍ ഹര്‍ജി. തന്നെ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും, ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ആരോപിച്ച് 25കാരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ന്യൂ മാഹി സ്വദേശിയായ മുഹമ്മദ് റിയാസി(26)നെതിരെയാണ് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

“Lucifer”

വിവാഹത്തിന് ശേഷം തന്നെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയെന്നും, അവിടെ നിന്ന് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്. സിറിയയിലെ ഐസിസ് ക്യാമ്പിലെത്തിച്ച് ലൈംഗിക അടിമയാക്കാനായിരുന്നു റിയാസിന്റെ പദ്ധതി.

ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നതിനിടെയാണ് റിയാസുമായി അടുപ്പത്തിലായത്. പിന്നീട് ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെത്തിയ യുവതിയെ റിയാസ് സൗദിയിലേക്ക് കൊണ്ടുപോയി. ഇതിനിടെയാണ് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയത്.

ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളി യുവതി ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്നതിനിടെയാണ് ന്യൂ മാഹി സ്വദേശി റിയാസുമായി അടുപ്പത്തിലാകുന്നത്. ഈ അടുപ്പം പിന്നീട് പ്രണയമായതോടെ റിയാസിനൊപ്പം പോകാന്‍ യുവതി നിര്‍ബന്ധിതയായി. ഇതിനു പിന്നാലെ യുവതിയെ നിര്‍ബന്ധിച്ച് മതപഠന കേന്ദ്രത്തിലെത്തിച്ച് മതം മാറ്റിയെന്നും ഹര്‍ജിയില്‍ പറയുന്നു. യുവതിയുടെ പുതിയ പേരില്‍ ആധാര്‍ രേഖകളടക്കം കെട്ടിച്ചമച്ച റിയാസ്, 2016ല്‍ വിവാഹം നടന്നതായാണ് രജിസ്റ്റര്‍ ചെയ്തത്.

റിയാസിനൊപ്പം സൗദിയിലെത്തിയ യുവതിക്ക് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. സൗദി അറേബ്യയിലെത്തിയതിന് ശേഷം തന്നെ സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ നിര്‍ബന്ധിച്ച് കേള്‍പ്പിച്ചു. സിറിയയിലെ ഐസിസ് തീവ്രവാദികളുടെ ലൈംഗിക അടിമയാക്കാനും റിയാസ് പദ്ധതിയിട്ടു. തന്നെ ഐസിസ് തീവ്രവാദികള്‍ക്ക് വില്‍ക്കാനായിരുന്നു റിയാസിന്റെ പദ്ധതിയെന്നും യുവതി ഹര്‍ജിയില്‍ ആരോപിക്കുന്നു.

സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുന്നതിനൊപ്പം പോപ്പുലര്‍ ഫ്രണ്ടിനെതിരെയും ഹര്‍ജിയില്‍ പരാമര്‍ശമുണ്ട്. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹാദിയ കേസിനോട് അനുബന്ധിച്ച് എന്‍ഐഎ സംസ്ഥാനത്തെ മതപരിവര്‍ത്തനങ്ങളെക്കുറിച്ചും അതിനുപിന്നാലെയുണ്ടായ വിവാഹങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ 25കാരിയുടെ മതംമാറ്റവും എന്‍ഐഎ അന്വേഷിച്ചിരുന്നു.

Related posts

ഇസ്ലാം വിരുദ്ധ പരാമര്‍ശം: ശ്രീധരന്‍പിള്ളയ്ക്ക് എതിരെ പരാതി നല്‍കി വി ശിവന്‍കുട്ടി

main desk

ഓടുന്ന കാറില്‍ നിന്ന് യുവതി വീണ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്; തള്ളിയിട്ടത് കൊല്ലാനെന്ന് വ്യക്തം, സിസിടിവി ക്യാമറയില്‍ ഭര്‍ത്താവും വീട്ടുകാരും കുടുങ്ങി

main desk

ബിന്ദു പത്മനാഭന്റെ തിരോധാനം; കൂടുതല്‍ പ്രതികളുണ്ടെന്ന് നിഗമനം

വാഹനാപകടത്തില്‍ പത്ത് പിഞ്ചു വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും

main desk

ഭിത്തികള്‍ക്ക് അപ്പുറത്ത് ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടിട്ടും അറിഞ്ഞില്ല ; നടുക്കം മാറാതെ അന്യസംസ്ഥാന തൊഴിലാളികള്‍

subeditor5

അപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറ

പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ

വലുതാകുമ്പോ ആരാകണം മോനേ’ എന്ന പോലീസ് ചോദ്യത്തിന് ‘വലിയൊരു ഗുണ്ടയാകണം’ എന്ന് ഉത്തരം; സ്വയം വട്ടപ്പേരിടും; ഗുണ്ടകളോട് വിധേയത്വം കാട്ടുന്നത് ഒപ്പം നിന്ന് സെല്‍ഫിയെടുത്തും അവരുടെ പേരുകള്‍ പച്ചകുത്തിയും: പോലീസുകാരെയും ഞെട്ടിച്ച് വളരുന്ന കൗമാര ഗുണ്ടാസംഘം

subeditor5

പുതുപ്പള്ളിയിൽ നാളെ ഹർത്താൽ

കൊരട്ടിയില്‍ വീട്ടമ്മയെ മുന്‍പരിചയം മുതലാക്കി പലവട്ടം പീഡിപ്പിച്ചു, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി അറസ്റ്റില്‍

subeditor10

ശബരിമലയിലെ ദൈവചൈതന്യം കളങ്കപ്പെട്ടു, ശുദ്ധികലശം നടത്തിയത് ചൈതന്യം വീണ്ടെടുക്കാനെന്ന് തന്ത്രി കണ്ഠരര് രാജീവര്

subeditor5

ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ ബിരിയാണിയില്‍ നിന്ന് ബാന്‍ഡേജ് കണ്ടെത്തി

main desk