വീട് വിട്ടിറങ്ങിയ യുവതി തിരിച്ചെത്തിയത് പൊലീസുകാരിയായി, സഹോദരി ഫേസ്ബുക്കില്‍ സെല്‍ഫി പോസ്റ്റ് ചെയ്തതോടെ പൊലീസുകാരി അറസ്റ്റില്‍

പത്തനംതിട്ട : വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടു വിട്ടിറങ്ങിയ സഹോദരി പൊലീസുകാരിയായ തിരിച്ചെത്തിയപ്പോള്‍ സന്തോഷം കൊണ്ടാണ് വീട്ടുകാര്‍ ഒരു സെല്‍ഫി എടുത്തത്. ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോഴും പാവം വീട്ടുകാര്‍ അറിഞ്ഞില്ല ഇത് പണിയാകുമെന്ന്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടുവിട്ടു പോയ യുവതിയാണ് പൊലീസുകാരിയായി മടങ്ങിയെത്തിയത്. ഈ സന്തോഷത്തിലാണ് സഹോദരി സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ പൊലീസെത്തി സഹോദരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം പത്തനംതിട്ട കൊറ്റനാട് ആണ്. ചാലാപ്പള്ളി വിജയന്റെ മകള്‍ പ്രീതി (30) ആണ് സഹോദരിയുടെ അമിത ആവേശം മൂലം അറസ്റ്റിലായത്. സംഭവം ഇങ്ങനെയാണ് ഒമ്പതാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമാണ് പ്രീതിക്കുള്ളത്.പ്രീതി ഒന്‍പത് വര്‍ഷം മുമ്പ് നാടുവിട്ടു പോയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്. തിരികെയെത്തിയത് സ് ഐ യൂണിഫോമില്‍ ഓട്ടോറിക്ഷയിലായിരുന്നു.യുവതിയെ കണ്ട് വീട്ടുകാര്‍ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് എല്ലാവരും സന്തോഷിച്ചു. യുവതി മടങ്ങിയെത്തിയ സന്തോഷത്തിലായിരുന്നു എല്ലാവരും. കണ്ട സന്തോഷത്തില്‍ മതിമറന്ന് സെല്‍ഫിയെടുത്ത് ആഘോഷവുമാക്കി.

Loading...

എന്നാല്‍ ഇതിലൊരു ചിത്രം പ്രീതിയുടെ മൂത്ത സഹോദരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പണി കിട്ടിയത്. ഫോട്ടോ കണ്ട് സംശയം തോന്നിയ പ്രദേശവാസികളില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിച്ചു. രാത്രി തന്നെ പൊലീസ് പ്രീതിയെ തേടി വീട്ടിലെത്തുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ ഒന്നു രണ്ട് സീരിയലുകളില്‍ പൊലീസ് വേഷം ചെയ്തതാണ് ‘പൊലീസ് സേനയുമായി’ ആകെയുള്ള ബന്ധമെന്ന് പ്രീതി കുറ്റസമ്മതം നടത്തി. വീട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയാണ് ആ വേഷം ധരിച്ച് വീട്ടിലേക്കെത്തിയതെന്നും ഇവര്‍ പറഞ്ഞു.ഇതോടെ ‘എസ്‌ഐ പ്രീതിയെ’ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു. ആള്‍മാറാട്ടത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.