ഓക്ക്‌ലാന്‍ഡ്(ന്യൂസീലാന്‍ഡ്): ഇന്ത്യാക്കാരി വിദ്യാര്‍ഥിനിയെ ക്ലാസ് റൂമിന്റെ മുന്‍പിലിട്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി. കാമ്പസ്സില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഇരുപതുവയസ്സുള്ള പര്‍മിത റാണിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പര്‍മിതയുടെ 29-കാരനായ ഭര്‍ത്താവാണ് കൊല നടത്തിയത്. അയാളെ അറസ്റ്റ് ചെയ്ത് ഓക്കലാന്‍ഡ് ജില്ലാ കോടതിയില്‍ ഹാജരാക്കി.

സംഭവത്തില്‍ മറ്റൊരു 22-കാരന്‍ യുവാവിനും കുത്തേറ്റിരുന്നു. അദ്ദേഹം ആശുപത്രിയില്‍ സുഖം പ്രാപിക്കുന്നു.

Loading...

പര്‍മിതയ്ക്ക് സംഭവത്തില്‍ കുത്തേറ്റ യുവാവുമായിട്ടുള്ള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതായി കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. എ.ഡബ്‌ല്യു.ഐ ഇന്റെര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഗ്രൂപ്പിലെ ഐ.റ്റി വിദ്യാര്‍ഥികളാണിവര്‍. പര്‍മിത കഴിഞ്ഞ ഒന്നര വര്‍ഷമായിട്ട് ഈ സ്ഥാപനത്തില്‍ പഠിക്കുന്നു. പര്‍മിത സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

പ്രതിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ താമസിക്കുന്നത് അദ്ദേഹത്തിന് കുടുംബവുമായി കേസിനെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സമയം എടുക്കുന്നതുമൂലമാണെന്ന് പോലീസ് അറിയിച്ചു.