മകളെ ഗള്‍ഫിലേക്ക് അയച്ചതിനുശേഷം മടങ്ങി വീട്ടിലെത്തിയ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

പുനലൂർ: കരവാളൂർ വട്ടമൺ ലക്ഷം വീടിന് സമീപം വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വട്ടമൺ പ്രീത ഭവനിൽ ശാന്തമ്മ (55)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അയൽവാസികളാണ് ശാന്തമ്മയെ വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത്. ഭർത്താവ് തമിഴ്നാട് സ്വദേശിയായ പഴനിയാണ്ടി എന്നു വിളിക്കുന്ന ഉത്തമനാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രി മകളെ ഗൾഫിൽ അയയ്ക്കാൻ മരുമകനൊപ്പം തിരുവനന്തപുരം എയർപോർട്ടിൽ പോയശേഷം ശാന്തമ്മയും ഭർത്താവും മടങ്ങി വീട്ടിൽ എത്തിയിരുന്നു. ഇതിന് ശേഷമാകാം കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്.