പ്രവാസിയായ ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി

വീട്ടുകാര്‍ക്കുവേണ്ടി പ്രവാസിയായ ഭര്‍ത്താവിനെയും പിഞ്ചുമക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കേസില്‍ മാതാവും കാമുകനും പിടിയില്‍. കുളത്തൂപ്പുഴ ചതുപ്പില്‍ വീട്ടില്‍ സുരഭി (25) ഷംസിയ മന്‍സിലില്‍ ഷാന്‍ (32) എന്നിവരാണ് പിടിയിലായത്. സുരഭിയുടെ ഭര്‍ത്താവ് വിദേശത്താണ്. കുളത്തൂപ്പുഴയില്‍ ഹോട്ടല്‍ നടത്തുകയാണ് ഷാന്‍. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നാലും രണ്ടും വയസുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് സുരഭി കാമുകനൊപ്പം പോയത്. താന്‍ കാമുകനൊപ്പം പോകുന്നവെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചറിയിച്ച ശേഷമാണ് മക്കളെ ഉപേക്ഷിച്ച് യുവതി പോയത്. മക്കള്‍ക്കൊപ്പം കുളത്തൂര്‍ ജംഗ്ഷനില്‍ വാടക വീട്ടില്‍ കഴിയവേയാണ് കുളത്തൂപ്പുഴയില്‍ വ്യാപാര സ്ഥാപനം നടത്തിയ യുവാവുമായി പ്രണയത്തിലായത്. ഇയാളുമായുള്ള രഹസ്യബന്ധം പല തവണ ബന്ധുക്കള്‍ വിലക്കിയിരുന്നെങ്കിലും യുവതി ചെവികൊണ്ടില്ല. അതേസമയം, ഭാര്യ കാമുകനൊപ്പം പോയ വിവരമറിഞ്ഞ് നട്ടിലെത്തിയ ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തു.

തുടര്‍ന്ന് സുരഭിയുടെ മാതാവിന്റെയും ഭര്‍തൃ പിതാവിന്റെയും പരാതിയില്‍ കേസെടുത്ത പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് തിങ്കളാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് ശിശു സംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കെതിരെയും ശിശു സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച സുരഭി ഒന്നാം പ്രതിയും കുട്ടികളെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ച ഷാന്‍ രണ്ടാം പ്രതിയുമാണ്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Loading...