സ്ത്രീധനത്തിന്റെ പേരില്‍ യുവതി കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവും ഭര്‍തൃമാതാവുമുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

പുന്നലയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. യുവതിയുടെ ഭര്‍ത്താവായ അജീഷ് കുമാര്‍ (32), ഇയാളുടെ മാതാവായ ശാന്തമ്മ (55), പിതാവ് പുരുഷോത്തമന്‍ പിള്ള എന്നിവരാണ് അറസ്റ്റിലായത്.

ഭര്‍തൃഗ്രഹത്തില്‍ വെച്ച് ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റു മരിച്ച രേവതി (28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലാകുന്നത്. സംഭവശേഷം അജീഷും ശാന്തമ്മയും ഒളിവില്‍ പോയിരുന്നു.

Loading...

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം കഴിഞ്ഞതുമുതല്‍ യുവതി പീഡനമനുഭവിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പിടിച്ചാണ് രേവതി മരിച്ചതെന്നാണ് ഭര്‍തൃമാതാവ് പോലീസിനോട് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കള്ളമാണെന്ന ആരോപണവുമായി അയല്‍വാസികള്‍ രംഗത്തുവന്നിരുന്നു.

സ്ത്രീധന നിരോധന നിയമപ്രകാരമാണ് ഇവരെ അറസ്റ്റു ചെയ്തതെന്നും യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പുനലൂര്‍ ഡിെൈവസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു.