അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരിയെ അറസ്റ്റ് ചെയ്തു

ഷാർജയിൽ നിന്നും ഇന്ത്യയിലേയ്ക്ക് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അടിവസ്ത്രത്തിൽ അറകളുണ്ടാക്കി പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം വച്ചായിരുന്നു കള്ളക്കടത്ത് ശ്രമം. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് തീരുവ നൽകാതിരിക്കാനാണ് സ്വർണം ഇത്തരത്തിൽ ഒളിപ്പിച്ചുകടത്തുന്നത്.

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കടത്താൻ യാത്രക്കാർ ലോഹം, വസ്ത്രങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ബാഗേജുകൾ, പല്ലുകൾ, വിഗ്ഗുകൾ തുടങ്ങിയ വഴികൾ പരീക്ഷിച്ചിട്ടുണ്ട്. യുഎഇയിൽ നിന്ന് വിമാനത്തിൽ ഇന്ത്യയിലെത്തിയ യുവതിയുടെ ശരീരഭാഷയിൽ സംശയം തോന്നിയ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരെ തടയുകയായിരുന്നു.

Loading...

മൂന്നു ലക്ഷം ദിർഹം (81,688 ഡോളർ) വിലമതിക്കുന്ന ഒന്നരകിലോ സ്വർണമാണ് യുവതി കടത്താൻ ശ്രമിച്ചത്. ഇത് എങ്ങനെ ഒളിപ്പിച്ചുവെന്ന് കാണിക്കുന്ന ഹ്രസ്വ വിഡിയോ ഡൽഹി കസ്റ്റംസ് പിന്നീട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.