സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ കള്ളിപ്പൊലീസിനെ കയ്യോടെ പിടികൂടിയ യുവാവിന് സംഭവിച്ചത്‌

Loading...

ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച വനിതാ പോലീസിനെ കൈയോടെ പിടികൂടിയ ജീവനക്കാരന് പോലീസിന്റെ വക ക്രൂര മര്‍ദ്ദനം. ചെന്നൈ നഗരത്തിലെ ചെട്ട്‌പേട്ടിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.

കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ വനിതാ കോണ്‍സ്റ്റബിള്‍ ഷെല്‍ഫില്‍ നിന്ന് സാധനങ്ങളെടുത്ത് പോക്കറ്റിലിടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കൃത്യമായി പതിയുകയും ഇത് കണ്ട ജീവനക്കാരന്‍ കോണ്‍സ്റ്റബിളിനെ തടഞ്ഞു നിര്‍ത്തി സാധനങ്ങള്‍ തിരികെവയ്ക്കണമെന്നും മാപ്പ് എഴുതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Loading...

തെറ്റ് സമ്മതിച്ച് മാപ്പ് എഴുതി നല്‍കി പോലീസുകാരി സൂപ്പര്‍ മാര്‍ക്കറ്റ് വിട്ടെങ്കിലും തുടര്‍ന്ന് ഭര്‍ത്താവും സുഹൃത്തുക്കളുമടങ്ങിയ സംഘം സൂപ്പര്‍മാര്‍ക്കറ്റിലെത്തി മോഷണം പിടികൂടിയ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുുന്നു. അക്രമത്തില്‍ പരിക്കേറ്റ ജീവനക്കാരന്‍ പ്രണവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചെന്നൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.