റെയിൽവെ ട്രാക്കിൽ വിള്ളൽ; ചുവന്ന സാരി അഴിച്ച് കെട്ടി വൃദ്ധ, ഒഴിവായത് വൻ ദുരന്തം

റെയിൽ പാളത്തിലെ വലിയ വിള്ള‍ൽ കണ്ട് സമയോചിതമായി ഇടപെട്ട് വൃദ്ധ. ചുവന്ന സാരി അഴിച്ച് ട്രാക്കിന് മുകളിലായി കെട്ടിയാണ് അവർ വലിയ ദുരന്തം ഒഴിവാക്കിയത്. ഉത്തർപ്രദേശിലെ ഇറ്റ ജില്ലയിലാണ് സംഭവം നടന്നത്.വ്യാഴാഴ്ച, വയലിൽ ജോലിക്ക് പോകുകയായിരുന്ന ഓംവതി മാർഗമധ്യേ റെയിൽവേ പാളങ്ങൾ തകർന്നു കിടക്കുന്നത് കണ്ടു. ഉടനെ തന്നെ, തന്റെ ചുവന്ന സാരി അഴിച്ചുമാറ്റി വാക്കിന്റെ രണ്ടറ്റത്തും കെട്ടി ലോക്കോപൈലറ്റിന് അവർ അപായ സൂചന നൽകി.

അപകടം മനസ്സിലായ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തുകയും ചെയ്തു.ഇറ്റയിൽ നിന്ന് തുണ്ട്ലയിലേയ്ക്ക് പോകുന്ന പാസ്സഞ്ചർ ട്രെയിൻ ആയിരുന്നു അത്. ഡ്രൈവർ നൽകിയ വിവരമനുസരിച്ച്, ഉടൻതന്നെ ടെക്നീഷ്യന്മാർ സ്ഥലത്തെത്തി ട്രാക്കുകൾ നന്നാക്കി. ചുവപ്പ് നിറമാണ് ട്രെയിൻ നിർത്താനുള്ള അപകടസൂചന നൽകുന്നതെന്ന് ഓംവതിയ്ക്ക് അറിയാമായിരുന്നു. വളരെ വലിയ ഒരു ദുരന്തമാണ് ഇതുമൂലം ഒഴിവായതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.

Loading...