സുഹൃത്തിനെതിരെ പരാതിയുമായി പോയ യുവതിക്ക് അബുദാബിയില്‍ സംഭവിച്ചത്‌

അബുദാബി: സുഹൃത്ത് തന്റെ പണം മോഷ്ടിച്ചെന്ന പരാതിയുമായാണ് റഷ്യക്കാരിയായ യുവതി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും യുവതിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ സാമ്പത്തിക പരാധീനതകള്‍ മൂലം കാശെടുത്തതാണെന്നും ക്ഷമിക്കണമെന്നും സുഹൃത്തായ യുവാവ് പറഞ്ഞു.

സുഹൃത്തിന്റെ ക്ഷമാപണത്തില്‍ യുവതി കേസ് പിന്‍വലിക്കുകയും യുവാവിനെ പൊലീസ് വെറുതേ വിടുകയും ചെയ്തു. എന്നാല്‍ യുവതി കാശുണ്ടാക്കുന്നത് വ്യഭിചാരത്തിലൂടെയാണെന്ന് ഇതിനകം അന്വേഷണത്തിലൂടെ പൊലീസ് മനസ്സിലാക്കിയിരുന്നു. വ്യഭിചാരത്തിന് കേസെടുത്ത യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. യുവതിക്ക് ആറുമാസം തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷാകാലാവധി പൂര്‍ത്തിയാകുമ്പോള്‍ യുവതിയെ നാടുകടത്തും.

Loading...