പിന്നാലെ നടന്നവരും,ഉമ്മതരുമോ എന്നു ചോദിച്ചവര്‍ക്കും എട്ടിന്റെ പണികൊടുത്ത് നോവഎന്ന സുന്ദരി, നമ്മുടെ നാട്ടിലും പൂവാലശല്യത്തിനെതിരെ ഈ തന്ത്രം പെണ്‍കുട്ടികള്‍ക്കു മാതൃകയാക്കാം

നെതര്‍ലന്‍ഡ്: ചുംബനം ചോദിച്ചവരും കാറില്‍ വിളിച്ചവരും കുടുങ്ങിശല്യം ചെയ്ത പുരുഷന്മാരെ സെല്‍ഫിയില്‍ കുരുക്കി യുവതി; ചിത്രങ്ങള്‍ വൈറലാകുന്നുപൊതുവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് കണക്കില്ല. ഇതിനെതിരെ വ്യത്യസ്ത രീതികളിലാണ് സ്ത്രീകള്‍ പ്രതികരിക്കുന്നത്. എന്നാല്‍ പ്രതികരിക്കാന്‍ നോവ തിരെഞ്ഞെടുത്ത മാര്‍ഗം വളരെ വ്യത്യസ്തമായിരുന്നു .ഇവിടെ തന്നെ ഒരു മാസം ശല്യം ചെയ്ത പുരുഷന്‍മാരെ സെല്‍ഫിയില്‍ കുരുക്കി ലോകത്തിന് മുന്നില്‍ എത്തിച്ചിരിക്കുകയാണ് ആംസ്റ്റര്‍ഡാമില്‍നിന്നുള്ള നോവ ജന്‍സ്മ. സെപ്റ്റംബറില്‍ തന്റെ പിന്നാലെ കൂടി ശല്യം ചെയ്ത പുരുഷന്മാരുടെ ചിത്രങ്ങള്‍ എടുത്ത് നോവ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

സെല്‍ഫികള്‍. അതേ, അധികാരികളും സമൂഹവും ആക്രമണകാരികളുടെ ബന്ധുക്കളും കാണട്ടെ ഈ വിചിത്രമനസ്സുള്ള പുരുഷന്മാരെ. അവര്‍ തന്നെയും അവരുടെ തെറ്റ് തിരിച്ചറിയട്ടെ. അതായിരുന്നു നോവയുടെ കണക്കുകൂട്ടല്‍. ഓരോ ചിത്രത്തിനും അടിക്കുറിപ്പും എഴുതിയാണ് നോവ ഇന്‌സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ നടന്ന് പുരുഷന്മാര്‍ പറഞ്ഞ വാക്കുകള്‍ തന്നെയുണ്ട് അടിക്കുറിപ്പില്‍.ചുംബനം ചോദിച്ചു പിന്നാലെ കൂടുന്നവര്‍. മറ്റൊരു പുരുഷന്‍ പത്തുമിനിറ്റോളം നോവയുടെ പിന്നാലെ നടന്നു. സുന്ദരീ, നീ എവിടെയാണു പോകുന്നത്. ഞാനും നിന്റെ കൂടെ വരട്ടെ എന്നാണയാളുടെ ചോദ്യം. കാറില്‍ രണ്ടു തെരുവകളിലൂടെ നിരന്തരമായി പിന്തുടര്‍ന്നയാളുമുണ്ട് കൂട്ടത്തില്‍. കാറില്‍ കൂടെ വരുന്നോ എന്നാണയാളുടെ ചോദ്യം. നിന്നെ കാണുമ്പോള്‍ എനിക്കു സഹിക്കാനേ പറ്റുന്നില്ല എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ സ്‌കൂട്ടറില്‍ നോവയുടെ പിന്നാലെ കൂടി. ഇവരൊക്കെയും നോവയുടെ സെല്‍ഫികളിലൂടെ ഇപ്പോഴിതാ ലോകത്തിനു മുന്നിലെത്തിയിരിക്കുന്നു.ഇത് ലോകത്തിന് മുന്നില്‍ തന്നെ ഒരു മാതൃകയായി മാറി, ഇത്തരത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍ ഇത് മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകും എന്ന് നോവ തിരിച്ചറിഞ്ഞു.

ലോകത്ത് എവിടെയായിരുന്നാലും പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ എത്ര ഭീകരവും ദയനീയവുമാണെന്നു കാണിക്കാനായിരുന്നു നോവയുടെ സാഹസിക ശ്രമം.പൂവാലന്മാരെ വെറുതെ ചിത്രീകരിക്കുകയല്ല നോവ; മറിച്ച് അവരുടെ ആംഗ്യങ്ങളും മുഖഭാവങ്ങളും ഉള്‍പ്പെട്ട സെല്‍ഫിയാണു പോസ്റ്റ് ചെയ്യുന്നത്. സ്വന്തംകാര്യം മാത്രം നോക്കി പോകുന്ന പെണ്‍കുട്ടിയെയാണ് ഇത്തരക്കാര്‍ ശല്യംചെയ്യുന്നത് എന്നും നോവ പറയുന്നു.ഇത്തരക്കാര്‍ക്കെതിരെ നോവ ഇന്‍സ്റ്റഗ്രാമില്‍ ഡിയര്‍ കാറ്റ്കാളേഴ്‌സ് എന്ന പേരില്‍ ഒരുപേജ് തന്നെ തുടങ്ങി. ലോകവ്യാപകമായി പൂവാലശല്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും മോശമായി പെരുമാറുന്നവരെ ലോകത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുമാണ് നോവ പേജ് തുടങ്ങിയത്. ഇത് വലിയൊരു വിപ്ലവത്തിന്റെ തുടക്കമായി മാറി.ജന്‍സ്മയുടെ മാതൃരാജ്യമായ നെതര്‍ലന്‍ഡില്‍ പൂവാലശല്യം കുറ്റകരമാക്കുന്ന നിയമം നിലവില്‍ വന്നിരിക്കുകയാണ്; ഈ ജനുവരി ഒന്നുമുതല്‍. നിയമം ലംഘിക്കുന്നവര്‍ 190 യൂറോ (പതിനയ്യായിരത്തോളം രൂപ) വരെ പിഴയൊടുക്കേണ്ടിവരും.

Top