News

ഫോണില്‍ നിന്ന് ചിത്രം ഡിലീറ്റ് ചെയ്തില്ല; കാമുകനെ മര്‍ദ്ദിച്ച് അവശനാക്കാന്‍ മുന്‍ ദേശീയ ടെന്നിസ് ചാംപ്യന്റെ ക്വട്ടേഷന്‍, ഒടുവില്‍ അറസ്റ്റ്

മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കാമുകനെ കൈകാര്യം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ മുന്‍ ദേശീയ അണ്ടര്‍ 14 ടെന്നിസ് ചാംപ്യന്‍ അറസ്റ്റില്‍. അമേരിക്കയില്‍ പഠനം നടത്തുന്ന വാസവി ഗണേശനെയാണു (20) ചെന്നൈ പൊലീസ് പിടികൂടിയത്.

കാമുകനും ചെന്നൈ സ്വദേശിയുമായ നവീദ് അഹമദുമൊത്ത് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും തുടര്‍ന്ന് അതേ ചൊല്ലിയുണ്ടായ തര്‍ക്കവുമാണ് ക്വട്ടേഷന്‍ ഇടപാടിലേക്ക് നീങ്ങിയത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് വാസവി അറസ്റ്റിലായത്.

കഴിഞ്ഞയാഴ്ച അമേരിക്കയില്‍ നിന്നും ചെന്നൈയില്‍ എത്തിയ വാസവിയും നവീദും നഗരത്തിലെ പാര്‍ക്കില്‍ സമയം ചെലവഴിക്കുന്നതിനിടെ ചിത്രമെടുത്തു. പോകാന്‍ നേരം ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ വാസവി ആവശ്യപ്പെട്ടെങ്കിലും യുവാവ് വഴങ്ങിയില്ല.

തര്‍ക്കം വഴക്കിലേക്ക് നീങ്ങിയതോടെ നവീദ് ഹെല്‍മറ്റു കൊണ്ട് വാസവിയുടെ തലയില്‍ ഇടിച്ചു. തുടര്‍ന്ന് ഫോണ്‍ പിടിച്ചുവാങ്ങി നവീദ് കടന്നുകളഞ്ഞു. ഇതോടെ ഫോണ്‍ ലഭിക്കാന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ വാസവി ഏല്‍പ്പിച്ചു.

ക്വട്ടേഷന്‍ പ്രകാരം വേളാച്ചേരി സ്വദേശികളായ എസ് ഭാസ്‌കര്‍, ശരവണന്‍, ബാഷ എന്നിവര്‍ നവീദിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഫോണ്‍ തിരികെ വാങ്ങി. നവീദിനെ വിട്ടു നല്‍കണമെങ്കില്‍ രണ്ടു ലക്ഷം രൂപ നല്‍കണമെന്നു സുഹൃത്തുക്കളെ വിളിച്ചുപറഞ്ഞു. പണം ലഭിക്കാത്തതിനാല്‍ നവീദിനെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

നവീദ് പൊലീസില്‍ പരാതി നല്‍കിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാസവിയുടെ ക്വട്ടേഷനാണ് ഇതെന്ന് വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തെങ്കിലും നവീദിനെ ഉപദ്രവിക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും ഫോണ്‍ തിരികെ വാങ്ങാന്‍ മാത്രമാണു ഏല്‍പ്പിച്ചതെന്നും വാസവി പറഞ്ഞു. അന്വേഷണത്തില്‍ നവീദിനെ മര്‍ദ്ദിക്കാന്‍ വാസവി ആവശ്യപ്പെട്ടിരുന്നുവെന്ന് വ്യക്തമായതോടെ പൊലീസ് അറസ്ര്‍ രേഖപ്പെടുത്തുകയായിരുന്നു.

Related posts

തിരുവഞ്ചൂരിനോട് കോട്ടയം നസീർ മാപ്പ് ചോദിച്ചു

subeditor

ഇതൊക്കെയാണ്‌ ദൈവം ആഗ്രഹിക്കുന്നത്, ശബരിമലയിൽ സ്ത്രീകൾ പോകണം -കമൽഹാസൻ

subeditor

പ്രളയത്തിൽ മുങ്ങി ആലുവ, വിമാനത്താവളത്തിൽ വൻ മുൻ കരുതൽ നടപടി

subeditor

ഐഎസ് തീവ്രവാദികള്‍ ബലാത്സംഗം ചെയ്യുമെന്ന ഭയത്താല്‍ 17 വയസ്സുള്ള പെണ്‍കുട്ടി ദേഹത്ത് സ്വയം തീകൊളുത്തി

subeditor

കേരളത്തില്‍ യുഡിഎഫിന് 16 സീറ്റ്, എല്‍ഡിഎഫിന് മൂന്ന്, ബിജെപിക്ക് ഒന്ന്: ടൈംസ് നൗ സര്‍വേ പ്രവചനം

subeditor5

ദീപതി സതി മലയാളി യുവാക്കളെ 2015 ഏറ്റവും കൂടുതൽ ആകർഷിച്ച നടി

subeditor

ദേരാ ആശ്രമത്തിലെ രാജകുമാരി ഹണി പ്രീത് നേപ്പാളിൽ സുഖവാസത്തിൽ, പൊലീസ് നേപ്പാളിലേക്ക് തിരിച്ചു

മരിക്കും മുന്‍പ് ഖഷോഗിയുടെ ഫോണിലേക്ക് എത്തിയത് സൗദി രാജകുമാരന്റെ വിളി: പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

subeditor5

വീട്ടിലിരുന്നാൽ ശരിയാകില്ല, വോട്ടുതേടി ശിവൻകുട്ടി വീൽചെയറിൽ

subeditor

നായികാ നായകന്മാരുടെ പ്രണയ രംഗം പോലെ; മോഡിയെ പരിഹസിച്ച്‌ സോഷ്യല്‍ മീഡിയും വിദേശ മാധ്യമങ്ങളും

subeditor

ഗള്‍ഫ് യാത്രക്ക് പിണറായി 3,72,000ചിലവിട്ടു, എന്ത് കിട്ടി എന്നത് മൗനം

main desk

ഹാർഡ്ടലി ഡേവിഡ്സസൺ ഏഴാം വർഷത്തിലേക്ക്

subeditor