ചുംബനം നല്കാന്‍ ഹെല്‍മറ്റ് ഊരിച്ചു, ചുംബനം പ്രതീക്ഷിച്ചു കണ്ണടച്ച് നിന്ന കാമുകന്റെ മുഖത്തേക്ക് ആസിഡൊഴിച്ച് കാമുകി.. സംഭവം ഇങ്ങനെ

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് ദില്ലിയിലെ വികാസ്പുരി പ്രദേശത്ത് സംഭവം നടന്നത്. ചുംബിക്കാനെന്ന വ്യാജേനെ കാമുകനെകൊണ്ടു ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചത്.

കാമുകനെ കാമുകി വിളിച്ചു വരുത്തുകയും ബൈക്കില്‍ എത്തിയ കാമുകനോട് മുഖത്ത് ശരിയായ സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഹെല്‍മറ്റ് ഊരിച്ച ശേഷം ആസിഡ് എറിയുക ആയിരുന്നു എന്ന് പോലീസ് കണ്ടെത്തി.ദമ്പതികള്‍ ആക്രമിക്കപ്പെട്ടു എന്ന ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തുമ്‌ബോള്‍ യുവതിയുടെ കയ്യില്‍ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു. യാത്ര ചെയ്യുന്നതിനിടയില്‍ ഒരാള്‍ ആസിഡ് എറിയുകയായിരുന്നു എന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.

അതുകൊണ്ടു തന്നെ ആരാണ് ആക്രമിച്ചത് എന്ന് ദിവസങ്ങളോളം അന്വേഷിച്ചിട്ടും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മൊഴി നല്‍കുന്നതിനിടയില്‍ ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന യുവാവ് പറഞ്ഞത് നിര്‍ണ്ണായകമായി. സംശയാസ്പദമായ സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയും എല്ലാം ഏറ്റുപറയുകയുമായിരുന്നു. മൂന്ന് വര്‍ഷമായി ഇരുവരും തീവ്ര പ്രണയത്തില്‍ ആയിരുന്നു.

എന്നാല്‍ ഏതാനും നാളായി ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബ്ബന്ധിച്ചു കൊണ്ടിരുന്നു. യുവാവിനെ വിവാഹം കഴിക്കാന്‍ അതിയായി മോഹിച്ചിരുന്ന പെണ്‍കുട്ടി അതോടെയാണ് കാമുകന്റെ സുന്ദരമായ മുഖം വികൃതമാക്കാന്‍ പദ്ധതിയിട്ടത്. ജൂണ്‍ 11 ന് നടന്ന സംഭവത്തില്‍ അനേകം ദിവസം അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് സംഭവത്തിന്റെ നിഗൂഡത അഴിച്ചത്.