നരബലി നടന്ന വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി- ഓട്ടോ ഡ്രൈവര്‍

പത്തനംതിട്ട. നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും മുമ്പ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയതായി ഓട്ടോഡ്രൈവര്‍. ഒരു വര്‍ഷം മുമ്പാണ് സംഭവം. സ്ത്രീ ഭയന്ന് വിറച്ചാണ് ഫോണ്‍ വിളിച്ചത്. തുടര്‍ന്ന് അവരെ വീട്ടില്‍ കൊണ്ട് ചെന്നുവിട്ടുവെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. അവരുടെ ശരീരത്തില്‍ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ലെന്നും ഓട്ടോ ഡ്രൈവര്‍ ഹാഷീം പറയുന്നു.

താന്‍ ടൗണില്‍ നില്‍ക്കുമ്പോഴാണ് ഓമന എന്ന സ്ത്രീ വിളിക്കുന്നത്. തന്നെ എത്രയും പെട്ടന്ന് രക്ഷിക്കണമെന്ന് അവര്‍ പറഞ്ഞു. ഇലന്തൂരില്‍ ഒരു വീട്ടിലാണെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അവര്‍ പറഞ്ഞ സ്ഥലത്തേക്ക് എത്തി. തുടര്‍ന്ന് അവര്‍ പറഞ്ഞ വീട്ടില്‍ എത്തി. അപ്പോള്‍ ഓമന ഇറങ്ങിവന്ന് തന്റെ വാഹനത്തില്‍ കയറി എന്നും ഹാഷിം പറയുന്നു. അവിടെ ചെല്ലുമ്പോള്‍ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്.

Loading...

ഭയന്ന് വിറച്ച അവസ്ഥയിലായിരുന്നു ഓമന. നൈറ്റി ധരിച്ചാണ് അവര്‍ ഓടിവന്ന് വണ്ടിയില്‍ കയറിയത്. വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കൈയും കാലും കെട്ടിയതായി ഓമന പറഞ്ഞു. നടന്നു വന്നിരുന്നുവെങ്കില്‍ സ്‌കോര്‍പിയോ വണ്ടി ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഓമന പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കാം എന്ന് പറഞ്ഞപ്പോള്‍, മാനം പോകും കേസ് കൊടുക്കുവാനില്ലെന്ന് അവര്‍ പറഞ്ഞുവെന്നും ഹാഷിം പറയുന്നു.

ഓമന പറഞ്ഞപ്രകാരം അവര്‍ താമസിക്കുന്ന സ്ഥലത്ത് അവരെ കൊണ്ടുവിട്ടു. ഒരു സ്ത്രീയുടെ മാനം പോകുമല്ലോ എന്ന് കരുതിയാണ് സംഭവം പുറത്ത് പറയാതിരുന്നത്. പീഡിപ്പിക്കുവാനുള്ള ശ്രമമാണെന്നാണ് കരുതിയത്. നരബലി സംബവിച്ച വിവരം ഇപ്പോഴാണ് അറിഞ്ഞതെന്നും ഹാഷിം പറയുന്നു. നരബലി നടത്തിയ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തുവാന്‍ തയ്യാറെടുത്തതായി പോലീസ് പറഞ്ഞിരുന്നു.

മുഖ്യപ്രതി മുഹമ്മദ് ഷാഫിക്ക് മൂന്ന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍. ഇവയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് പോലീസ് പരിശോധന നടത്തിയത്. മുഹമ്മദ് ഷാഫി ഉപയോഗിച്ച ഫോണിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പോലീസ് ശ്രമിക്കുന്നുണ്ട്. ഫോണ്‍ ഷാഫി എറിഞ്ഞ് പൊട്ടിച്ചുവെന്നാണ് ഷാഫിയുടെ ഭാര്യ പറയുന്നത്. അതേസമയം പോലീസ് പനത്തിയ പരിശോധനയില്‍ ആഭിചാരവുമായി ബന്ധപ്പെട്ട രണ്ട് മലയാളം പുസ്തകങ്ങള്‍ കണ്ടെത്തി.