News

ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി, പക്ഷെ മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയെ കണ്ട ബന്ധുക്കള്‍ ഞെട്ടി

ചണ്ഡീഗഢ്: മരിച്ച വൃദ്ധയുടെ ആഭരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെ ബന്ധുക്കള്‍ ഞെട്ടി. വൃദ്ധ അനങ്ങിയതോടെ ബന്ധുക്കള്‍ നിലവിളിച്ചുകൊണ്ടോടി. പഞ്ചാബിലെ കപൂര്‍ത്തയിലാണ് സംഭവം. ഡോക്ടര്‍മാര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയ അറുപത്തിയഞ്ചുകാരിയ്ക്കാണ് ജീവന്‍ വെച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 65-കാരി മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ബന്ധുക്കള്‍ ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ എടുക്കാനായി മോര്‍ച്ചറിയിലെത്തി. തുടര്‍ന്ന് ഫ്രീസര്‍ തുറന്ന് ആഭരണങ്ങള്‍ എടുക്കുന്നതിനിടെയാണ് സ്ത്രീയ്ക്ക് ശ്വാസമുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചു.

തുടര്‍ന്ന് ഡോക്ടര്‍ വയോധികയെ പരിശോധിക്കുകയും ശ്വാസമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ത്രീയുടെ മുഖത്ത് വെള്ളം തളിച്ചപ്പോള്‍ അവര്‍ കണ്ണുകള്‍ തുറന്നു. ഉടന്‍തന്നെ അല്പം വെള്ളം കുടിക്കുകയും ചെയ്തു. വയോധിക മരിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ ഇവരെ ബന്ധുക്കളോടൊപ്പം വിട്ടു.

എന്നാല്‍, വീട്ടിലെത്തിയതിന് പിന്നാലെ സ്ത്രീയുടെ ആരോഗ്യനില വീണ്ടും മോശമാവുകയും കപൂര്‍ത്തല സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കിടെ ബുധനാഴ്ച രാവിലെയോടെ ഇവര്‍ മരിച്ചു. അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം.

Related posts

പേരും ശശി… സ്ഥിതിയും ശശി, ശശികലയെ കണക്കിനു കളിയാക്കി ട്രോളർമാർ

subeditor

കേരള രാഷ്ട്രീയം എന്‍ഡിഎക്ക് അനുകൂലമായി മാറിയെന്ന് കുമ്മനം

main desk

ഇമ്രാനേ പുകഴ്ത്തി തരൂർ, മോദിയോട് അറപ്പ്, പാക്കിയോട് ഇഷ്ടം

main desk

ബലാത്സംഗങ്ങള്‍ നടക്കുന്നത് പരസ്പര സമ്മതത്തോടെ; പുറത്തറിഞ്ഞില്ലെങ്കില്‍ പ്രശ്നമില്ല: യു.പി മന്ത്രി റ്റോട്ടോറാം യാദവ്

subeditor

രണ്ട് കുട്ടികള്‍ മതിയെന്ന നിയമം പാസാക്കണം; കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

main desk

എന്നെ പിന്തുടരുത്, ഞാനൊരു മയക്കുമരുന്ന് സംഘാംഗം; മയക്കുമരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ ചോരപ്പുഴ

subeditor

പൊള്ളാച്ചി പീ‍ഡനക്കേസ്… ഉത്തരവിൽ പെൺകുട്ടിയുടെ പേര് പരാമ‍ശിച്ച തമിഴ്നാട് സ‍‍ർക്കാരിന് പിഴ

subeditor5

കോടിയേരിയുടെ രാഷ്ട്രീയ ഭാവി അവസാനിക്കുന്നുവോ?മകൻ ബിനീഷിനെതിരേയും ദുബൈയിൽ കേസ്

subeditor

സ്‌കൂള്‍ ബസ്‌ കാത്തു നിന്ന പതിനാറുകാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു.

subeditor

സിനിമയിലെ പൊലീസ് കഥാപാത്രങ്ങളോട് ആരാധന ;പൊലീസ് വേഷത്തില്‍ കറക്കം ‘ആക്ഷന്‍ ഹീറോ ബിജു’ പിടിയില്‍

മോദിയടക്കമുള്ള നേതാക്കൾ നടത്തിയ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

subeditor10

സൗദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കാനുള്ള ട്രംപിന്റെ നീക്കം യുഎസ് സെനറ്റ് വോട്ടിനിട്ട് തടഞ്ഞു

subeditor10