പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന സ്ത്രി മരിച്ചത് മര്‍ദനത്തെ തുടര്‍ന്ന്

കൊല്ലം. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മരിച്ചത് ക്രൂരമായ മര്‍ദനമേറ്റതിനാലാണെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ ഡോ എംഎം സീമയുടെ റിപ്പോര്‍ട്ടിലാണ് കൊടിയ മര്‍ദമമേറ്റതിന്റെ വിവരം ഉള്ളത്. കഴിഞ്ഞ നവംബര്‍ 26നാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

29 വൈകിട്ട് സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് ഭര്‍ത്താവിനെ അറിയിച്ചു. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയെങ്കിലും കാണുവാന്‍ സാധിച്ചില്ല. മരിച്ച ശേഷമാണ് ഇവിടെ എത്തിച്ചതെന്ന് വ്യക്തമായതോടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി വരുകയാണ്. സ്മിതയ്ക്ക് ക്രൂരമായി മര്‍ദനം ഏറ്റുവെന്നാണ് പോലീസ് പറയുന്നത്. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലച്ചോറ് അടിയേറ്റ് തകര്‍ന്നുവെന്നും പോലീസ് പറയുന്നു.

Loading...