National Top Stories

സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക സ്ഥാപിച്ചു, ബിജെപി പ്രവര്‍ത്തകര്‍ യുവതിയെക്കൊണ്ട് അഴിച്ചു മാറ്റിച്ചു ഭാരത് മാതാ കീ ജെയ് വിളിപ്പിച്ചു

ബംഗലുരു: സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക വെച്ച യുവതിയെ ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തി അഴിപ്പിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചു. ബംഗലുരുവിലെ ബൊമ്മനഹള്ളി പ്രദേശത്ത് നടന്ന സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ യുവതിയോട് കൊടി എടുത്തുമാറ്റാന്‍ ആവശ്യപ്പെടുന്നതും നിര്‍ബ്ബന്ധിക്കുന്നതും യുവതി അത് എടുത്തു മാറ്റുന്നതുമായ വീഡിയോ പ്രചരിക്കുന്നതുണ്ട്. സംഭവത്തില്‍ കര്‍ണാടക പോലീസ് അക്രമികള്‍ക്കെതിരേ നടപടിയെടുത്തോ എന്നു വ്യക്തമല്ല.

ബംഗലുരു സൗത്തില്‍ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വി സൂര്യയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ എത്തിവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. വീഡിയോയില്‍ കാണുന്നത് ബിജെപി അംഗമായ ഒരു വ്യവസായ പ്രമുഖനെ ആണെന്ന് ജനതാദള്‍ സെക്യുലര്‍ നേതാവ് തന്‍വീര്‍ അഹമ്മദ് പറയുന്നു. നടപടിക്കെതിരേ കോണ്‍ഗ്രസ് അംഗമായ കവിതാ റെഡ്ഡി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് ഇത്തരം വൃത്തികെട്ട നടപടിയിലൂടെ അല്ലെന്നും കാഴ്ചവെച്ച മികവിന്റെയും ഭരണനേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണെന്നും കവിതാ റെഡ്ഡി പറഞ്ഞു.

ബിജെപി എല്ലായിടത്തും ജയിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിച്ചും വിഭാഗീകത സൃഷ്ടിച്ചുമാണ്. അത് പാക് പതാക ആയിരുന്നില്ല. ഇപ്പോള്‍ ബിജെപിക്കാര്‍ക്ക് പച്ച നിറത്തിലുള്ള എല്ലാ പതാകയും പാക് പതാകയാണ്. ഇത്തരത്തിലുള്ള നിരക്ഷര കോമാളികള്‍ക്ക് അവര്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല. തെരഞ്ഞെടുപ്പ് കാലത്ത് പോലും കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. ബിജെപി സ്ഥാനാര്‍ത്ഥി തേജസ്വരി സൂര്യ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭരണഘടനയ്ക്ക തന്നെ വലിയ അപകടകാരിയായി മാറുമെന്നാണ് എല്ലാവരും പറയുന്നത്. ഇതൊരു തരം നാണം കെട്ട പരിപാടിയാണെന്നും അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.

Related posts

കണ്ണാ..എന്ന കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കത്തിയമര്‍ന്നത് ലക്ഷങ്ങളുടെ ഉത്പന്നങ്ങള്‍; പിന്നെ കണ്ടത് ..

പ്രായത്തിനു തളർത്താനാവില്ല ഈ കലാകാരിയെ; കാണണം 93ാം വയസ്സിലെ മുത്തശ്ശി കരുത്ത്

pravasishabdam online sub editor

സുഹൃത്തുക്കളുടെ മുന്നിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ചു, ഭാര്യയെ ഭർത്താവ് വിവസ്ത്രയാക്കി തല മൊട്ടയടിച്ചു

subeditor10

ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം;ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ചു, വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം തകര്‍ത്തു

subeditor

അവളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ലാമായിരുന്നില്ലേ…! നിമിഷയുടെ വിയോഗത്തില്‍ നെഞ്ച്തകര്‍ന്ന് മുത്തശ്ശി

ഫോണ്‍ വിളി ശല്യമായതോടെ 16കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു

മാഗി ന്യൂഡില്‍സിന്റെ വില്പന നെസ്‌ലെ നിര്‍ത്തി

subeditor

ഇന്ധനവില വര്‍ധന;മിനിമം ബസ്ചാര്‍ജ് 10 രൂപയാക്കണമെന്ന് ബസുടമകള്‍

subeditor

സോഷ്യല്‍മീഡിയയിലൂടെ ഹനാനെ അധിക്ഷേപിച്ച ഒരാള്‍ കൂടി കസ്റ്റഡിയില്‍; പിടിയിലായത് ഗുരുവായൂര്‍ സ്വദേശി

pravasishabdam online sub editor

പ്രണയാഭ്യര്‍ഥന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്നും വിവാഹം നടത്താന്‍ സഹായിക്കാമെന്ന് ബിജെപി എംഎല്‍എ

sub editor

ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ .

subeditor

ഗുരുവിനൊപ്പം പാണ്ടി കൊട്ടി താരം

3000 അശ്ലീല സൈറ്റുകൾ പൂട്ടിച്ചതായി കേന്ദ്ര സർക്കാർ

സുരേഷ് ഗോപിയ്ക്ക് കലക്ടറുടെ നോട്ടീസ്

subeditor10

പൾസർ സുനിയെയും വിജീഷിനെയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കാൻ കോടതിയുടെ ഉത്തരവ്

പ്രതിഷേധം ഭയന്ന് മെ.എം മാണി എല്ലാ പൊതുപരിപാടികളും റദ്ദാക്കി.

subeditor

പെരുമ്പാവൂരിന് സമീപം പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു

ശംഖുമുഖം ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചു

subeditor12