60 കൊല്ലമായി ഈ കുടുംബം മാര്‍ക്കറ്റില്‍ അന്തിയുറങ്ങുന്നു

 

60 കൊല്ലമായി ഒരു കുടുംബം മാര്‍കറ്റില്‍ അന്തിയുറങ്ങുന്നു. തിരുവനന്തപുരം പാളയം മാര്‍ക്കറ്റ്. എന്നാല്‍ പുറം ലോകം ഇതുവരെ അറിയാത്ത മാര്‍ക്കറ്റിനുള്ളിലെ ദയനീയ അവസ്ഥകളുടെ നേര്‍ക്കാഴ്ചകളാണ് കര്‍മ്മ ന്യൂസ് ഇന്ന് ജനങ്ങളിലെത്തിക്കുന്നത്. 60 വര്‍ഷക്കാലമായി മാര്‍ക്കറ്റിനുള്ളില്‍ ഒരു കുടുംബം അനുഭവിക്കുന്ന തീരാദുരിതങ്ങളാണ് ഇന്ന് കര്‍മ്മ പ്രേക്ഷകരിലെത്തിക്കുന്നത്.അതായത് ഇതു പോലെയുള്ള ഒരുപാട് മനുഷ്യ ജീവിതങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട് എന്ന് നമ്മള്‍ മനസിലാക്കണം.ജയ എന്ന 44കാരിയായ വിധവയും അവരുടെ അച്ഛനും കഴിയുന്നത് സുരക്ഷിതത്വവും ശുചിത്വവും പോലും ഇല്ലാത്ത അഴുക്കുചാലിനേക്കാള്‍ വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ്. എന്നാല്‍ മാര്‍ക്കറ്റ് വികസനത്തിന്റെ ഭാഗമായി ഇവര്‍ക്ക് ആകെയുള്ള ഈ കിടപ്പാടം കൂടി പൊളിക്കുമെന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.

Loading...

ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടതൊക്കെ ചെയ്യാമെന്ന് വാക്കാല്‍ പറയുന്നതല്ലാതെ രേഖാമൂലം അത് എഴുതി നല്‍കാതെ ആകെയുള്ള ഈ കിടപ്പാടം കൂടി കോര്‍പ്പറേഷന് നല്‍കില്ല എന്നാണ് ജയ പറയുന്നത്. അപ്പുപ്പന്റെ കാലംമുതല്‍ ഉള്ള മണ്ണാണ് കോര്‍പ്പറേഷന്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതെന്ന് ജയ വ്യക്തമാക്കുന്നു. 60 കൊല്ലക്കാലമായി ഉള്ള ഈ വീടിന് പട്ടയം നല്‍കാതെ ഇവരെ പറ്റിക്കുകയാണ് കോര്‍പ്പറേഷന്‍. പട്ടയം ഇല്ലെങ്കിലും ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്നതിനുള്ള റേഷന്‍കാര്‍ഡ് അടക്കമുള്ള മറ്റ് രേഖകള്‍ ഇവരുടെ കൈവശം ഉണ്ട്. എന്നാല്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ എല്ലാം നേരിട്ട് കണ്ടിട്ടുള്ള കൗണ്‍സിലര്‍ ഐഷാ ബേക്കര്‍ അല്‍പ്പം മനസ്സാക്ഷി ഇവരോട് കാണിച്ചിട്ടില്ല. മേല്‍ക്കൂര പോലും ഇല്ലാതെ കാറ്റും,മഴയും,തണുപ്പും ഏറ്റ് ദുരിത ജീവിതം ഇവര്‍ നയിച്ചിട്ടും അത് നേരിച്ച് കണ്ടിട്ട് പോലും കൗണ്‍സിലര്‍ ഐഷ ബേക്കര്‍ ഒന്ന് സഹായിച്ചില്ലെന്ന് ജയ പറയുന്നു. പിന്നീട് നാട്ടുകാരുടെ സഹായം കൊണ്ടാണ് വീടിന് ഷീറ്റിട്ടതെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

കറണ്ടോ,വെള്ളമോ ഇല്ലാതെ ഒരുപാട് ദുരിതം പേറിയാണ് ഇവര്‍ ജീവിച്ചിരുന്നത്. പിന്നീട് ഓഫീസുകള്‍ കയറി ഇറങ്ങിയാണ് കറണ്ട് കിട്ടിയത്. അതും ജയയുടെ 38-മത്തെ വയസ്സില്‍.മേയറെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടും ഒരു പ്രയോജനവും ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ജയ പറയുന്നു. നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചിട്ടും രേഖകളടക്കം നല്‍കിയിട്ടും എവല്ലാം വിശദമായി പഠിച്ചതിന് ശേഷം പറയാമെന്ന് പറഞ്ഞതല്ലാതെ ഒരു നടപടിയും മേയര്‍ സ്വീകരിച്ചിട്ടില്ലെന്ന് ജയ ആരോപിക്കുന്നു. അതുകൊണ്ട് തന്നെ തനിക്ക് കോര്‍പ്പറേഷനില്‍ അല്‍പ്പം പോലും വിശ്വാസമില്ലെന്ന് ജയ തുറന്ന് പറയുന്നു. ഇന്ന് കര്‍മ്മയില്‍ തനിക്ക് നേരിടേണ്ടി വരുന്ന നിതികേടിനെക്കുറിച്ച് പറയുമ്പോഴും താനിക്ക് പേടിയുണ്ടെന്നും ഇതിന്റെ പേരില്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമോന്നും പേടിയുണ്ടെന്ന് ജയ തുറന്ന് പറഞ്ഞു.68 വര്‍ഷമായി ജയയുടെ അപ്പുപ്പന്റെ കാലംമുതല്‍ ഈ മണ്ണില്‍ താമസിച്ചിട്ടും പട്ടയം പോലും നല്‍കാതെ അധിക്യതര്‍ വലക്കുകയാണ് ഈ കുടുംബത്തെ. ജയയുടെ അപ്പുപ്പന്‍ നീലഖണ്ഡന്‍ നാരായണന്‍ ഇടത് പാര്‍ട്ട് അനുഭാവി ആയിരുന്നു. ജയയുടെ അച്ഛന്‍ ഗോപാലക്യഷ്ണന്‍ ഇഎംഎസ്സ,ഈകെ നായനാര്‍,കെ കരുണാകരന്‍ തുടങ്ങിയവരുടെ കാര്‍ ഓടിച്ചിുന്നയാളാണ്. കുടുംബത്തിലെ പലരും ഇടത് പാര്‍ട്ടിയിലെ തന്നെനേതാക്കളും ഒക്കെയാണ് എന്നിട്ട പാര്‍ട്ടി പോലും തങ്ങളുടെ ദുരിതം കാണുന്നില്ലെന്ന് ജയ പറയുന്നു.