കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനോട് യുവതി ചെയ്തത്

കാമുകനൊപ്പം പോകാന്‍ രണ്ടു കുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. സിമ്രാന്‍ കൗര്‍ എന്ന യുവതിയാണ് ഭര്‍ത്താവ് രാജ്പ്രീതിനെ കൊലപ്പെടുത്തിയ ശേഷം കാമുകനൊപ്പം പോയത്. പഞ്ചാബിലെ തന്‍തരണ്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഭര്‍ത്താവിന് കഴിക്കാനുള്ള ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തിയിരുന്നു. എന്നാല്‍ ഇത് കൊണ്ട് ഭര്‍ത്താവ് മരിക്കുമോയെന്ന സംശയം ഉണ്ടായി. തുടര്‍ന്ന് കയറുപയോഗിച്ച് കഴുത്ത് ഞെരിച്ചു. ശേഷം രണ്ടു മക്കളെയും ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുവിട്ട് യുവതി കാമുകനൊപ്പം പോകുകയായിരുന്നു.

Loading...

അച്ഛന്റെ കഴുത്തില്‍ അമ്മ കയറുകൊണ്ട് മുറുക്കുന്നത് കണ്ടെന്ന് കുട്ടികള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഉടന്‍തന്നെ ബന്ധുക്കളെയും കൂട്ടി അദ്ദേഹം മകന്റെ വീട്ടിലെത്തി. അവശനിലയിലുള്ള രാജ്പ്രീതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛനെ കൊന്ന അമ്മയെ തൂക്കിക്കൊല്ലണമെന്നാണ് മക്കളുടെ ആവശ്യം.

രാജ്പ്രീതും സിമ്രാനും തമ്മിലുള്ള വിവാഹം നടന്നിട്ട് 12 വര്‍ഷമായി. അടുത്തിടെയാണ് സിമ്രാന്‍ ലൗവ് പ്രീത് സിംഗ് എന്ന യുവാവുമായി പ്രണയത്തിലായത്. മക്കളെയോര്‍ത്തങ്കിലും ഈ ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് സിമ്രാന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. യുവതിക്കും കാമുകനുമെതിരെ രാജ്പ്രീതിന്റെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്.