വീണ്ടും ദൃശ്യം മോഡല്‍ കൊലപാതകം, കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ തലക്കടിച്ച് കൊന്നു, ഒടുവില്‍ പോലീസ് സംഭവം പൊളിച്ചതിങ്ങനെ

ബംഗളൂരു: വീണ്ടും ദൃശ്യം മോഡല്‍ കൊലപതാകം. ഒന്നിച്ച് കഴിയാനായി ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും പോലീസ് പിടിയിലായി. മൈസൂര്‍ കെ ആര്‍ നഗര്‍ സ്വദേശി ശാരദ, കാമുകന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 22നാണ് സംഭവം ഉണ്ടാകുന്നത്. ആനന്ദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.

ആനന്ദും ഭാര്യ ശാരദയും കെ ആര്‍ നദര്‍ സാലിഗ്രാമയിലാണ് താമസിച്ചിരുന്നത്. ദൃശ്യ സിനിമ കണ്ടതിന് ശേഷം ആനന്ദിനെ കൊലപ്പെടുത്താനുള്ള ആസൂത്രണം ശാരദ തുടങ്ങി. മലയാളും ദൃശ്യത്തിന്റെ കന്നഡ പതിപ്പാണ് ദൃശ്യ. മദ്യപിച്ചെത്തിയ ആനന്ദിനെ ശാരദയുടെ സഹായത്തോടെ വീട്ടില്‍ ഒളിച്ചു നിന്ന ബാബു തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ആനന്ദിന്റെ തന്നെ ബൈക്കില്‍ കൊണ്ടുപോയി ഒരു കുളത്തില്‍ തള്ളി.

Loading...

അടുത്ത ദിവസം ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ശാരദ പോലീസിനെ സമീപിച്ചു. ട്രാവല്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ആനന്ദിന് ആ മേഖലയില്‍ ശത്രുക്കള്‍ ഉണ്ടെന്ന് അവര്‍ പോലീസിനോട് പറയുകയും ചെയ്തു. എന്നാല്‍, ശാരദയുടെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ച കെ.ആര്‍. നഗര പോലീസിന് ചില സംശയങ്ങള്‍ തോന്നി. ശാരദയെയും ബാബുവിനെയും വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.