എസ്ബിഐയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ

എസ് ബി എയ്യിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ യുവതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ നിന്നാണ് നീതു മോഹൻ എന്ന യുവതിയെ പോലീസ് പിടി കൂടിയത്. കരവാളൂര്‍ സ്വദേശി ആയ യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കോടതി റിമാൻഡ് ചെയ്തു. കൂടുതൽ പേര് യുവതിയുടെ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള തട്ടിപ്പിന് ഇർ ആയിട്ട് ഉണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരിക ആണ്.

കേസിന് ആസ്പദമയ സംഭവം ഉണ്ടാകുന്നത് കഴിഞ്ഞ ഓഗസ്റ്റിൽ ആണ്. സ്റ്റേറ്റ്ബാക്ക് ഓഫ് ഇന്ത്യയുടെ നെയ്യാറ്റിന്‍കര ശാഖയിലെ ഉദ്യോഗസ്ഥ ആണെന്ന് പറഞ്ഞൻ നീതു മോഹന്‍ സ്വയം പലരെയും പരിചയ പെടുത്തി ഇരുന്നത്.
എസ് ബി ഐ ഉദ്യോഗസ്ഥ എന്ന് പരിചയ പെടുത്തിയത് ശേഷം ഡ്രൈവര്, ഓഫിസ് അസിസ്റ്റന്‍ഡ് തുടങ്ങിയ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നുംം നീതു മോഹന് ഇരുപത്തി‌ അയ്യായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ കൈക്കലാക്കി. പണം നൽകി മാസം പലതു കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെ നീതു മോഹനു എതിരെ ഉദ്യോഗാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കുക ആയിരുന്നു.

Loading...

കുന്നിക്കോട്, വിളക്കുടി പ്രദേശങ്ങളില്‍ നിന്നുള്ള നാലു പേരാണ് ഇതുവരെ പരാതി നല്‍കിയിട്ടുള്ളത്. തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

അതേ സമയം മറ്റൊരു സംഭവത്തിൽ കുന്നിക്കോട് റെയിൽവേയിൽ ടി. ടി. ഇ. ആയി ജോലി വാങ്ങി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നേടുമ്പന സ്വദേശിയായ 51 വയസ്സുള്ള ഡമീന്‍ എന്നയാളുടെ പക്കൽ നിന്നും 2019 ജനുവരി മുതൽ പലപ്പോഴായി 13 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം കടന്നു കളഞ്ഞ കേസിൽ പ്രതികൾ പിടിയില്‍. പ്രതികളായ കുന്നിക്കോട് കല്ലുവെട്ടാം കുഴി വീട്ടിൽ ചാക്കോ മകൻ 58 വയസുള്ള രാജുകുട്ടി, പെരിനാട് കണ്ടച്ചിറ പൊയ്പ്പള്ളിയിൽ വീട്ടിൽ ഭാസ്കരൻ മകൻ 55 വയസ്സുള്ള പ്രശാന്ത് എന്നിവരാണ് കുന്നിക്കോട് പോലീസിൻറെ പിടിയില് ആയത്.

ആവലാതി കാരൻറെ മകന് റെയിൽ വേയിൽ ജോലി വാങ്ങി കൊടുക്കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്. അതിനു ശേഷം ആവലാതിക്കാരൻ പ്രതികളെ ബന്ധപ്പെടുമ്പോൾ എല്ലാം പല കാര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറിയ പ്രതികൾ ആവലാതിക്കാരൻ പണം തിരികെ ചോദിച്ചപ്പോൾ റെയിൽവേയിൽ ജോലി ശരിയായിട്ടുണ്ട് എന്നും പറഞ്ഞു.

ഇന്ത്യൻ റെയിൽവേയുടെ നിയമന ഉത്തരവ് മറ്റു രേഖകൾ എന്നിവ ആവലാതിക്കാരനു കൈമാറി. എന്നാൽ ആവലാതിക്കാരൻ ഇതുമായി റെയിൽവേയിൽ ബന്ധപ്പെട്ടപ്പോൾ ആണ് നിയമന ഉത്തരവും മറ്റു രേഖകളും വ്യാജ മാണെന്ന് അറിഞ്ഞത്. കുന്നിക്കോട് എസ്. ഐ . രഘുനാഥാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.