മൂന്ന് മക്കളുള്ള അമ്മയും 17കാരനുമായി അടുപ്പം , ഒടുവില്‍ പോക്‌സോ

Loading...

മൂന്ന് മക്കളുടെ അമ്മയായ 28 കാരിയും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ലൈംഗികബന്ധം, ഒടുവില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. 17കാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് 28കാരിയാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെന്നൈയിലാണ് സംഭവമുണ്ടായത്. മൂന്നുകുട്ടികളുടെ അമ്മയായ ഇരുപത്തിയെട്ടുകാരി വാസന്തിയാണ് അറസ്റ്റിലായത്.

രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് യുവതി 17കാരനെ പരിചയപ്പെടുന്നതും അടുക്കുന്നതും. ഈ ബന്ധം പിന്നീട് വളരുകയായിരുന്നു.
കൗമാരക്കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. ആദ്യഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയുടെ രണ്ടാംഭര്‍ത്താവ് ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. മക്കളുമൊത്ത് ഇവര്‍ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.

Loading...