വീടിനുള്ളിൽ നിന്നും പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമം, നാടോടി സ്ത്രീ പിടിയിൽ

തൊടുപുഴ: വീടിന് അകത്ത് കയറി ഒന്നര വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടി കൂടി. തൊടുപുഴയിൽ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

ഇടവെട്ടി വലിയജാരം നീലിയാനിയ്ക്കല്‍ മുജീബിന്റെ ഒന്നരവയസുള്ള പെൺ കുഞ്ഞിനെ പർദ ധരിച്ച് എത്തിയ സ്ത്രീ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുക ആയിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവം ഉണ്ടായത്.

Loading...

സംഭവത്തിൽ ആന്ധ്ര ചിറ്റൂര്‍ കോട്ടൂര്‍ സ്വദേശി ഷമിം ബീവി എന്ന അറുപത് വയസു കാറിയാണ് പിടിയില് ആയത്. കുട്ടിയെ കുളിപ്പിച്ച്‌ ഹാളിലിരുത്തിയ ശേഷം മുത്തശ്ശി മുറിക്കുള്ളിലേക്ക് പോയ സമയം പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ ഹാളില്‍ കയറി കുട്ടിയെ എടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം ഹാളിൽ തിരികെ എത്തിയ മുത്തശ്ശി കുട്ടിയെ കാണാതെ വന്നതോടെ പുറത്ത് ഇറങ്ങി നോക്കിയപ്പോൾ കുട്ടിയെ തോളിൽ ഇട്ട് പോകാൻ ശ്രമിക്കുന്ന സ്ത്രീയെ ആണ് കണ്ടത്. ഇതോടെ മുത്തശ്ശി ഓട് മുറ്റത്ത് ഇറങ്ങി സ്ത്രീയുടെ പര്‍ദ്ദയില്‍ പിടിച്ച്‌ വലിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ രക്ഷപെടാൻ വേണ്ടി കുട്ടിയെ മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റിലേക്ക്‌ വലിച്ചെറിഞ്ഞു.

ഇതോടെ മുത്തശ്ശി പര്‍ദയില്‍ നിന്ന് പിടി വിട്ട് കുട്ടിയെ എടുക്കുന്നതിനിടെ ഈ സ്ത്രീ അവിടെ നിന്നും കടന്നു കളഞ്ഞു. മുത്തശ്ശി നാട്ടുകാരോട് സംഭവം വിവരിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ മാര്‍ത്തോമ ഭാഗത്തെ ഒരു വീട്ടില്‍ കയറി ഭിക്ഷാടനം നടത്തുന്നതിനിടെ ഇവര്‍ പിടിയിലായി. മുഖത്തും ഇടതു ചെവിക്കും പരിക്കേറ്റ കുട്ടിയെ കാരിക്കോട് ജില്ലാ ആശുപത്രിയില് എത്തിച്ച്‌ ചികിത്സ നല്‍കി. കുട്ടിയുടെ പിതാവ് പ്രവാസിയും മാതാവ് എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനിയിലെ ജീവനക്കാരിയുമാണ്.

അതേസമയം മറ്റൊരു സംഭവത്തിൽ വീടിനുള്ളില്‍ തൊട്ടിലില്‍ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ കുഞ്ഞിന്റെ അമ്മ എത്തിയതോടെ കടന്നു കളഞ്ഞു. പൊലീസും നാട്ടുകാരും മണിക്കൂറു കളോളം ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരില്‍ ഷിബു-നിമ്മി ദമ്പതികളുടെ
രണ്ട് മാസം പ്രായമുള്ള കുഞ്ഞി നെയാണു തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.

വീട്ടിലെ ഹാളിലുള്ള തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഷിബു പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ തുറന്നു കിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികില്‍ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നില്‍ക്കുന്നതു കണ്ടു. നിമ്മി ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്ക് ഓടി. പൂവക്കോട് റോഡില്‍ നിന്നാണ് ഇവര്‍ തോളില്‍ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശ ത്തായിരുന്നു ഷിബുവും നിമ്മിയും.

പഞ്ചായ ത്തംഗം അനില്‍ കുമാറിന്റെയും നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന കറുത്ത ഉയരം കൂടിയ മൂക്കുത്തിയിട്ട തമിഴ്‌ സ്‌ത്രീയാണു വീടിനുള്ളില്‍ കയറിയെതെന്നു നിമ്മി പോലീസിനോട്‌ പറഞ്ഞു. ഈ സമയം ഷിബുവും അമ്മയും പള്ളി പ്പെരുന്നാളിനു പോയിരിക്കുകയായിരുന്നു. കുഞ്ഞുമോനും നിമ്മിയും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്‌. കുഞ്ഞുമോന്‍ മുറിക്കകത്തേയ്‌ക്കു കയറിയപ്പോഴാണു നാടോടി സ്‌ത്രീ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്‌. നാടോടി സ്‌ത്രീ തനിച്ചല്ലെന്നും അവരോടൊപ്പം മറ്റൊരു സ്‌ത്രീ കൂടിയുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.