Entertainment Movies

ശിവാജി റാവു എന്ന ബസ് കണ്ടക്ടര്‍ സൂപ്പര്‍ താരം രജനീകാന്ത് ആയതിന് പിന്നിലെ കണ്ണീര്‍ക്കഥ വിവരിച്ച് ശ്രീനിവാസന്‍

ഒരു സാധാരണ ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍ താരമായി രജനീകാന്ത് മാറിയതിന് പിന്നില്‍ ത്യാഗ നിര്‍ഭരമായ ഒരു പ്രേമത്തിന്റെ കണ്ണീര്‍ കഥയുണ്ടെന്ന വെളിപ്പെടുത്തലുമായി നടന്‍ ശ്രീനിവാസന്‍. രജനീകാന്തിന്റെ കണ്ടക്ടര്‍ ജീവിതം അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന കണ്ടക്ടര്‍ ഇന്നത്തെ രജനീകാന്താകുന്നതിന് പിന്നില്‍ ആരും അറിയാത്ത ഒരു കഥയുണ്ട്.

“Lucifer”

കണ്ടക്ടറായിരുന്ന കാലഘട്ടത്തില്‍ സ്ഥിരമായി തന്റെ ബസില്‍ യാത്ര ചെയ്യാറുള്ള ഒരു പെണ്‍കുട്ടിയുമായി രജനി പ്രണയത്തിലായി. ഒരിക്കല്‍ ബസിന്റെ പിന്നിലൂടെ കയറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മുന്നിലൂടെ കയറണമെന്ന് വഴക്കു പറഞ്ഞെങ്കിലും, പിന്നീട് പലതവണ കണ്ടു പരിചയിച്ച അവര്‍ക്കിടയില്‍ പ്രണയം മൊട്ടിടുകയായിരുന്നു. അന്ന് സിനിമാ മോഹം ഉള്ളില്‍ കൊണ്ടു നടന്ന രജനി ഇടയ്ക്കിടെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു. അത്തരത്തിലൊരു നാടകം കണ്ട പെണ്‍കുട്ടി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരണമെന്ന് രജനിയെ നിര്‍ബന്ധിച്ചു. തന്റെ അന്നത്തെ കഷ്ടപ്പാടുകള്‍ രജനി പെണ്‍കുട്ടിയെ അറിയിച്ചെങ്കിലും, കാശിന്റെ കാര്യമൊക്കെ താന്‍ നോക്കി കൊള്ളാമെന്ന മറുപടിയാണ് അവള്‍ നല്‍കിയത്.

തുടര്‍ന്ന് പ്രണയിനിയുടെ സഹായത്താല്‍ രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അവളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു. തന്നെപ്പോലൊരു ദരിദ്രനെ വിവാഹം കഴിക്കാതിരിക്കാന്‍ അന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവളെ തന്നില്‍ നിന്നും അകറ്റിയതാകാം എന്ന് സൂപ്പര്‍ താരം ഇന്നും വിശ്വസിക്കുന്നു. ജീവിതത്തില്‍ അവളെ ഒരു നോക്കു കൂടി കാണാനാണ് താന്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്ന് രജനി ഒരിക്കല്‍ നടന്‍ ദേവനോട് പറഞ്ഞതായും അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറയുന്നുണ്ട്.

ഒരു നടന്‍ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹിയാണ് രജനി എന്നതില്‍ യാതൊരു സംശയവുമില്ലെന്ന് ശ്രീനി പറഞ്ഞു. തന്നോടൊപ്പം ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച, സിനിമയില്‍ ഒന്നും ആകാന്‍ കഴിയാതെ പോയ പലര്‍ക്കും തന്റെ സ്ഥാപനങ്ങളില്‍ രജനി ജോലി നല്‍കിയിട്ടുണ്ടെന്ന കാര്യം അഭിമുഖത്തില്‍ ശ്രീനി ഓര്‍ത്തു.

Related posts

സണ്ണിലിയോണിന്റെ നായകനായി അജു വർഗീസ്, ചിത്രീകരണം ഗോവയിൽ

subeditor

കുട്ടികളുണ്ടാകാന്‍ വിവാഹം കഴിക്കണമെന്നില്ല ; ഞാന്‍ അവിവാഹിതയാണ് , എനിക്ക് മൂന്നു വയസുള്ള മകളുണ്ട്- ബോളിവുഡ് നടി മാഹി ഗില്‍

main desk

ജാക്കി ചാൻ മരിച്ചെന്ന് വീണ്ടും വ്യാജവാർത്ത!

subeditor

മോഡിയാകാന്‍ മഞ്ഞിലൂടെ നടന്ന വിവേക് ഒബ്‌റോയ്ക്ക് കാലിന് പരിക്ക്

subeditor5

മോഡലിംഗ് നന്നാകണമെങ്കില്‍ തുണിയഴിക്കണമെന്ന തിരിച്ചറിവ് ; പതിനാറാം വയസ്സിലെ ആദ്യ ലൈംഗികബന്ധം ; നഴ്‌സ് ആകാന്‍ ആഗ്രഹിച്ച സണ്ണിലിയോണിനെ കുറിച്ച്

മഞ്ജു എന്ന പ്രതിഭ പരാജയപ്പെട്ട സിനിമ,മാധവികുട്ടി എവിടെ മഞ്ജുവിന്റെ അഭിനയം എവിടെ?

subeditor

മോഹൻലാൽ അങ്കിൾ എന്നെ കെട്ടിപുണർന്നു, പിന്നെ ഫേസ്ബുക്കിലെഴുതി ലിസി- പ്രിയദർശൻ മകൾ കല്യാണി

subeditor

നടി മീരാ ജാസ്മിൻ വിവാഹബന്ധം വേർപെടുത്തുന്നു. സിനിമയും അഭിനയവും തന്നെ വില്ലൻ

subeditor

നായികയാക്കാമെന്നൊക്കെ പറയുന്നത് കൂടെ കിടക്കാനാണ് ; സമ്മതിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കും ;‘കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ലക്ഷ്മി റായും പ്രതികരിച്ചു

മണിയെന്ന കലാകാരനെ കേരളത്തിന് നഷ്ടപ്പെടുത്തിയത് സുഹൃത്തുക്കളെന്ന വ്യാജേന കൂടെക്കൂടിയവർ

subeditor

മണി സൃഷ്ടിച്ച ആ ശൂന്യതയിൽ മണിയുടെ അവസാന ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു

subeditor

രാമലീല യുടുബിൽ എത്തി,ലിങ്ക് പേര്‌ തൊണ്ടിമുതലും ദൃക്സാക്ഷിയും

pravasishabdam news