ചുമ്മാ തൊഴിക്കാനും കുഞ്ഞുങ്ങളെ പെറ്റ് പോറ്റാനും അവളെ കിട്ടില്ല; വനിതാ ശിശുക്ഷേമ വകുപ്പിന്റെ സിനിമാ പൊളിച്ചെഴുത്ത്‌

”സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ അവ പൊളിച്ചെഴുതി കമന്‍റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്‍റെ പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ” #പൊളിച്ചെഴുത്ത് #ഇനിവേണ്ട വിട്ടുവീഴ്ച” വനിത ശിശുക്ഷേമ വകുപ്പ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ ഇത്തരം ഡയലോഗുകള്‍ പൊളിച്ചെഴുതാന്‍ വനിത -ശിശുക്ഷേമ വകുപ്പ് മുന്‍കൈയെടുക്കുന്നു. ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന പ്രമുഖ കാമ്ബയിന്‍റെ ഭാഗമായാണ് ഡയലോഗുകള്‍ പൊളിച്ചെഴുതുന്ന പുതിയ കാമ്ബയിന്‍ ആരംഭിച്ചിരിക്കുന്നത്.

Loading...

മോഹന്‍ലാല്‍- ഷാജി കൈലാസ്-രഞ്ജിത് ചിത്രം നരസിംഹത്തിലെ അടിമുടി സ്ത്രീവിരുദ്ധമായ ഹിറ്റ് ഡയലോഗിനെ അടിസ്ഥാനമാക്കിയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കണമെന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.