കങ്കണയുടെ പത്മശ്രീ തിരിച്ചെടുക്കണം, ആവശ്യവുമായി രാഷ്ട്രപതിയ്ക്ക് വനിതാ കമ്മീഷന്റെ കത്ത്

ബോളിവുഡ് തരാം കങ്കണ റണാവത്തിന്റെ പത്മശ്രീ തിരിച്ചെടുക്കണമെന്ന് വനിതാ കമ്മീഷന്‍. ഇത് സംബന്ധിച്ച്‌ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് ഡല്‍ഹി വനിതാ കമ്മീഷന്‍ കത്തയച്ചു.

വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സ്വാതി മാലിവാള്‍ ഇക്കാര്യം രേഖപ്പെടുത്തി രാഷ്ട്രപതിക്ക് കത്തയച്ചത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. വിവാദത്തിനു പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ കങ്കണയ്ക്ക് നേരിടേണ്ടി വന്നു.

Loading...

മഹാത്മാഗാന്ധിയും ഭഗത്‌സിംഗും പോലുള്ളവരുടെ രക്തസാക്ഷിത്വവും ആയിരക്കണക്കിന് പേരുടെ ത്യാഗങ്ങളും കൊണ്ട് നേടിയ സ്വാതന്ത്ര്യത്തെ അപമാനിക്കുകയും അനാദരവ് കാണിക്കുകയും ചെയ്ത കങ്കണയ്ക്ക് പത്മശ്രീയുള്ള നല്‍കേണ്ടതെന്നും നല്ല ചികിത്സയാണ് നല്‍കേണ്ടതെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി. കങ്കണയുടെ ഈ പരാമര്‍ശം അബദ്ധമായി കാണാനാകില്ലെന്നും സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് വിഷം ചീറ്റുകയെന്നത് ഇപ്പോള്‍ പതിവായ കാര്യമാണെന്നും വനിതാ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.