ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന; ഒരു രൂപ ക്ലിനിക്കില്‍ യുവതിക്ക് സുഖപ്രസവം

താനെ: ട്രെയിനിലെ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് ഒരു രൂപ ക്ലിനിക്കില്‍ സുഖപ്രസവം നടന്നു.

മുംബൈ താനെ റെയില്‍വേ സ്റ്റേഷനിലെ ഒരു രുപ ക്ലിനിക്കിലാണ് യുവതിയ്ക്ക് പ്രസവം നടന്നത്. പൂജ ചൗഹാന്‍ എന്ന യുവതി കൊങ്കണ്‍ കന്യാ എക്സ്പ്രസില്‍ മുംബൈയ്ക്ക് പോകുമ്‌ബോഴായിരുന്നു പ്രസവവേദന ഉണ്ടായത്.

Loading...

ഉടനെ ട്രെയിനിലുള്ളവര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ താനെ സ്റ്റേഷനിലെത്തിയപ്പോള്‍ അധികൃതര്‍ ഒരു രൂപ ക്ലിനിക്കില്‍ യുവതിയെ പ്രവേശിപ്പിച്ചു. യുവതിയ്ക്ക് ജനിച്ചത് ആണ്‍കുഞ്ഞാണ്. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.