ലൈംഗികബന്ധത്തിന് തോക്കും ഉപയോഗിച്ചു, കാമുകന്റെ വെടിയേറ്റ് കാമുകി മരിച്ചു, സംഭവം ഇങ്ങനെ

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുനന് സമയം കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 23 കാരന്‍ അറസ്റ്റില്‍. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയം കാമുകന്റെ വെടിയേറ്റാണ് കാമുകി മരിച്ചത്. ഫ്‌ലോറിഡയിലെ വലാര്‍സിയോയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. 24 കാരിയായ പലൊമ വില്ല്യംസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

പലൊമയെ കൊലപ്പെടുത്തിയതിന് കാമുകന്‍ ആന്‍ഡ്രു ചാള്‍സ് ഷിനൗള്‍ട്ട് എന്ന യുവാവിനെ പോലീസ് പിടികൂടി. അബദ്ധത്തില്‍ വെടിപൊട്ടിയതാണെന്നായിരുന്നു ആന്‍ഡ്രുവിന്റെ വാദം. ലൈംഗിക ബന്ധത്തിനിടെ തങ്ങള്‍ തോക്കും ഉപയോഗിച്ചെന്നും ഇത്തരത്തില്‍ ഉപയോഗിക്കുന്ന സമയം തന്റെ കൈയ്യിലിരുന്ന് വെടി പൊട്ടുകയായിരുന്നെന്ന് ആന്‍ഡ്രു പറഞ്ഞു.

Loading...

രണ്ട് ആഴ്ച മുമ്പാണ് പലൊമയും ആന്‍ഡ്രുവും അടുക്കുന്നത്. ലൈംഗികബന്ധത്തിനിടെ പലൊമയുടെ ദേഹത്ത് തോക്ക് താന്‍ ഉരസുകയായിരുന്നെന്നും ഈ സമയം അറിയാതെ ട്രിഗര്‍ വലിക്കുകയുമായിരുന്നെന്ന് ആന്‍ഡ്രു പറയുന്നു. ഉടന്‍ തന്നെ മാതാപിതാക്കളെ സഹായത്തിനായി വിളിച്ചുവെന്നും എന്നാല്‍ പലൊമ കൊല്ലപ്പെട്ടുവെന്നും അയാള്‍ പറഞ്ഞു. പലൊമയും താനും മയക്കുമരുന്ന് ഉപയോഗിച്ചിരിക്കുന്നു വെന്ന് അന്‍ഡ്രു വെളിപ്പെടുത്തി.