പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ പേരാവൂരിലാണ് സംഭവം. പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മമ്ത കുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 20 വയസ്സായിരുന്നു പ്രായം. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശിയാണ് മംമ്ത.

കോളയാട് ആര്യപ്പറമ്പിൽ തൊഴിലിടത്തിനു സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതകമാണെന്നാണ് സംശയം. രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്.ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു ഇവർ.

Loading...