ഗോവയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ സ്ത്രീ മരിച്ചു

കാസര്‍കോട്: ഗോവയില്‍ നിന്നും നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞ സ്ത്രീ മരിച്ചു. മഞ്ചേശ്വരം സന്ധ്യാ ഗാരേജിന് സമീപമുള്ള ടി എസ് മൊയ്തീന്റെ ഭാര്യ ആമിനയാണ് മരിച്ചത്. 66 വയസായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ വെച്ച് ആമിന കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ സ്രവം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. ബന്ധുക്കളും ഈ ആവശ്യം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പ്രമേഹ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു.

ഗോവയിലെ മകളുടെ വീട്ടില്‍ നിന്നും ചൊവ്വാഴ്ചയാണ് ആമിന തലപ്പാടി വഴി മഞ്ചേശ്വരത്തെ വീട്ടില്‍ എത്തിയത്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശ പ്രകാരം വീട്ടില്‍ നരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. ആരോഗ്യ വകുപ്പ് അധികൃതരുടെ ആവശ്യപ്രകാരം മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം എത്തിയ ശേഷം മൃതദേഹം മറവ് ചെയ്യും.

Loading...