ചികിത്സയ്ക്കിടെ വായില്‍ പൊട്ടിതത്തെറി, യുവതിക്ക് ദാരുണാന്ത്യം

ലഖ്‌നൗ: ചികിത്സയ്ക്കിടെ വായിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് യുവതി മരിച്ചു. ഉത്തര്‍പ്രദേശ് അലീഗഢിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്ന് അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതിയാണ് വായിലുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് മരിച്ചത്.

വയറ്റില്‍ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്ഷന്‍ ട്യൂബിട്ട് നടത്തിയ ചികിത്സയ്ക്കിടെയാണ് വായില്‍ പൊട്ടിത്തെറിയുണ്ടായി യുവതി മരിച്ചത്. കുഴലിലെ ഓക്‌സിജനും ആമാശയസ്രവവും തമ്മിലുണ്ടായ സമ്പര്‍ക്കമാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.