ഭർത്താവ് ജോലിക്ക് പോയ സമയം ഭാര്യ കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാൾക്ക് ഒപ്പം പോയി, ഒടുവിൽ

ഇന്നത്തെ കാലത്ത് ഒളിച്ചോട്ടം ഒരു സ്ഥിര സംഭവം ആയിരിക്കുക ആണ്. വിവാഹിതരായ പുരുഷനും സ്ത്രീയും ഒളിച്ചോടുന്ന പല വാർത്തകളും പുറത്ത് എത്തുന്നുണ്ട്. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവരും കുറവല്ല. ഇത്തരത്തിൽ ഒരു സംഭവം ആണ് കഴിഞ്ഞ ദിവസവും ഉണ്ടായത്. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകന് ഒപ്പം ഒളിച്ചോടിയ യുവതി ഒടുവിൽ പിടിയിൽ ആയി. യുവതിയെയും കാമുകന്റെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൂര്‍ക്കോട് പുലാക്കല്‍ മുഹമ്മദ് ബെന്‍ഷാം, കാമുകിയായ തൃക്കടീരി കീഴൂര്‍റോഡ് പുത്തന്‍ പീടികയ്ക്കല്‍ ഷഫ്നാത്ത് എന്നിവരെ ആണ് പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. യുവതിയുടെ ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയിരുന്നു. ഇൗ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും കമിതാക്കളെ പിടികൂടുകയും ചെയ്തു.

Loading...

ചൊവ്വാഴ്ച രാത്രി യുവതിയെ ഉറക്കി കിടത്തിയ ശേഷം കാമുകന് ഒപ്പം പോയത്. ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭാര്യയെ കണ്ടില്ല, കുഞ്ഞ് മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഫ്നാത്ത് ബെന്‍ഷാമിനൊപ്പം ഉണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ യുവതി കാമുകനൊപ്പം പോവാനാണ് താല്‍പര്യമെന്ന് അറിയിച്ചു. ഇരുവരുടെയും പേരില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

അതേസമയം മറ്റൊരു സംഭവത്തിൽ വിവാഹ ശേഷം നാലാം ദിവസം ഭര്‍തൃവീട്ടുകാരെ മയക്കിക്കിടത്തി നവവധു ആഭരണങ്ങളും പണവുമായി കടന്നു. ഉത്തര്‍പ്രദേശിലെ ബദാവൂന്‍ ജില്ലയില്‍ ഇന്നലെയായിരുന്നു സംഭവം ഉണ്ടായത്. റിയ എന്ന യുവതിയാണ് ഇതിനി പിന്നില്‍

ദത്തഗഞ്ച് കോട്വാലി പോലീസ് സ്റ്റേഷന് കീഴില്‍ വരുന്ന ഛോടാപാറ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. ഡിസംബര്‍ ഒന്‍പതിനായിരുന്നു പ്രവീണും റിയയും തമ്മിലുള്ള വിവാഹം നടന്നത്. അസംഗഢ് സ്വദേശി നിയാണ് റിയ. വെള്ളി യാഴ്ചത്തെ അത്താഴ ഭക്ഷണത്തില്‍ റിയ ലഹരി കലര്‍ത്തുകയായിരുന്നു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ ഒന്നടങ്കം മയക്കത്തിലാവുകയായിരുന്നു. ഈ തക്കം നോക്കി റിയ മുങ്ങുകയായിരുന്നു. 70000 രൂപയും മൂന്നു ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളുമാണ് റിയ കടന്നു കളഞ്ഞത്.

ഭര്‍തൃ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

അതേസമയം സമാനമായ സംഭവം കേരളത്തി ലുമുണ്ടായിരുന്നു. വിവാഹം നടന്ന് മണിക്കൂറുകള്‍ക്ക് അകം യുവതി കാമുകന്റെ കൂടെ സ്ഥലം വിടുകയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിനിയായ 32 കാരിയാണ് കാമുകനൊപ്പം സ്ഥലംവിട്ടത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയായ 36 കാരനുമായി കഴിഞ്ഞ ദിവസം യുവതിയുടെ വിവാഹം നടത്തിയിരുന്നു.

ഇന്നലെ പുലര്‍ച്ചെ ഒന്നിന് യുവതി ഭര്‍തൃ വീട്ടില്‍നിന്നു കാമുകനൊപ്പം മുങ്ങുകയായിരുന്നു. തനിക്ക് മറ്റൊരാളുമായി അടുപ്പ മുണ്ടെന്നും അതു മുന്‍കൂട്ടി പറയാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കണമെന്നും മറ്റു ഗത്യന്തര മില്ലാത്തതിനാല്‍ താന്‍ പോകുന്നു വെന്നുമുള്ള വോയിസ് മെസേജ് ഭര്‍ത്താവിന് അയച്ച ശേഷമാണ് യുവതി കാമുകനുമൊത്ത് സ്ഥലം വിട്ടത്. സംഭവം അറിഞ്ഞതോടെ യുവാവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.