പ്രായപൂര്‍ത്തിയാകാത്ത കാമുകനൊപ്പം യുവതി ഒളിച്ചോടി, ഒടുവില്‍ പോലീസ് പിടിച്ചപ്പോള്‍ വന്‍ ട്വിസ്റ്റ്

തന്നേക്കാള്‍ ഇളയതും പ്രായപൂര്‍ത്തിയാകാത്തതുമായ കാമുകനൊപ്പം യുവതി ഒളിച്ചോടി. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ ഒടുവില്‍ പെണ്‍കുട്ടിയെയും കാമുകനെയും കണ്ടെത്തി. ശാന്തന്‍പാറയിലാണ് സംഭവം നടന്നത്. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന യുവതി ദിവസങ്ങള്‍ക്ക് മുമ്പാണ് 19കാരനൊപ്പം ഒളിച്ചോടിയത്. തൊടുപുഴയിലുള്ള കാമുകന്റെ ബന്ധു വീട്ടില്‍ നിന്നും ഇരുവരെയും പോലീസ് കണ്ടെത്തി.

ഇരുവരെയും ബന്ധുക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. അമ്മയുടെ കൂടെ പോകാന്‍ തയാറല്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇതോടെ വിവാഹ പ്രായം ആകുമ്പോള്‍ ഇവരുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് ബന്ധുക്കള്‍ തമ്മില്‍ ധാരണയായി.യുവാവിനെ താക്കീതു നല്‍കി ബന്ധുക്കള്‍ക്കൊപ്പം അയക്കുകയും ചെയ്തു. മാതാവിന്റെ പരാതിയില്‍ കേസ് എടുത്തതിനാല്‍ യുവതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്ക് ഒപ്പം പോകാന്‍ കഴിയില്ലെന്ന് മൊഴി നല്‍കിയതിനാല്‍ യുവതിയെ വനിതാ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.