ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം വിലക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമലയിൽ പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ദേവസ്വം ബോർഡ് ഭരണസമിതിയുടെ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച വിജ്ഞാപനത്തെ ചോ​ദ്യം ചെയ്ത സുപ്രീകോടതി എന്തടിസ്ഥാനത്തിലാണ് സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് വിലക്കി ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും ആരാഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഈ വിഷയത്തില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

Loading...

പ്രാര്‍ത്ഥനയ്ക്കുള്ള അവകാശമാണു വേണ്ടതെന്നും, ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും കേസിലെ ഹര്‍ജിക്കാരായ ഹാപ്പി ടു ബ്ലീഡ് സംഘടന കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മായായി കാണണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു.

സുപ്രീംകോടതിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കാന്‍ തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയെങ്കിലും ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുത്തു.