മലപ്പുറം കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധിക കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം കുറ്റിപ്പുറത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . കുറ്റിപ്പുറം നടുവട്ടത്ത് കുഞ്ഞിപ്പാത്തുമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു . ഏറെനാളായി ബന്ധുക്കളില്‍നിന്നകന്ന് ഒറ്റയ്ക്കാണ് കുഞ്ഞിപ്പാത്തുമ്മ താമസിച്ചിരുന്നത്. തലയ്ക്കടിയേറ്റാണ് മരണമെന്നാണ് പോലിസ് സംശയിയ്ക്കുന്നത്. അടുക്കളയോട് ചേര്‍ന്ന് രക്തം വാര്‍ന്നനിലയിലാണ് മൃതദേഹം കിടന്നിരുന്നത്. കുറ്റിപ്പുറം പോലിസ് അന്വേഷണം ആരംഭിച്ചു.