ചോദിച്ച പണം നല്‍കാതിരുന്ന സുഹൃത്തിനോട് യുവതി ചെയ്തത്

ചോദിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തിനെതിരെ യുവതി കാട്ടിക്കൂട്ടിയതാണ് ഏവരെയും അത്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തിരിക്കുന്നത്. യുവാവിനെതിരെ യുവതി കള്ളപ്പരാതി കൊടുത്തു. സുഹൃത്ത് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് വനിത കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ യുവതി കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിലാണ് യുവാവ് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി രംഗത്തെത്തിയത്.

എന്നാല്‍ പണം തട്ടാനുള്ള ശ്രമമായിരുന്നു ഇതെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ബോധ്യപ്പെട്ടു. യുവതിയും യുവാവും അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്‍കാന്‍ യുവാവ് തയാറായിരുന്നില്ല. ഇതില്‍ പ്രകോപിതയായാണ് യുവതി പരാതി നല്‍കിയത്. പുരുഷന്മാരെ വ്യാജ പരാതി നല്‍കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യുവതിയെ വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എ.സി ജോസഫൈന്‍ ശാസിച്ച് വിട്ടയച്ചു.

Loading...