ഗർഭനിരോന ഗുളിക സ്ഥിരമായി കഴിച്ച യുവതിക്ക് സംഭവിച്ചത്

ഇന്നത്തെ കാലഘട്ടത്തിൽ പല യുവതികളും ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കുന്നവർ ആണ്. ഗർഭ നിരോധന ഉറകളും ഗുളികകളും ആണ് ഇതിൽ പ്രധാനം. എന്നാല് ഇത്തരം ഗുളികകൾ സ്ഥിരമായി കഴിച്ചാൽ അത് മോശമായി ശരീരത്തെ ബാധിക്കും. ഇത്തരമൊരു അനുഭവമാണ് ബ്രിട്ടീഷുകാരി ആയ ലോറൻ ഡയർ എന്ന യുവതിക്ക് ഉണ്ടായത്

ലോറൻ സ്ഥിരമായി ഗർഭ നിരോധന ​ഗുളിക കഴിച്ചിരുന്നു. എന്നാല് തുടക്കത്തിൽ യുവതിക്ക് പ്രശ്നങ്ങൾ ഒന്നും തോന്നിയിരുന്നില്ല. പിന്നീട് ഗുളിക തുടർന്നതോടെ ശ്വാസ തടസവും അമിതമായ ക്ഷീണവും അനുഭവ പെടാൻ ആരംഭിച്ചു എന്ന് യുവതി പറയുന്നു.

Loading...

ഒരു ദിവസം ശ്വാസ തടസം കൂടിയപ്പോൾ യുവതിയുടെ സഹോദരൻ ഇവരെ യു. കെ യിലെ ടാംവർത്തില്‌ ഉള്ള ഗുഡ് ഹോപ്പ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ‍ പരിശോധനയിൽ ശ്വാസകോശത്തെ ബാധിക്കുന്ന പൾമണറി എംബോളി എന്ന അവസ്ഥയാണ് യുവതിക്കെന്ന് വ്യക്തമായി.. ഇതിനെ തുടർന്ന് രക്തം കട്ടപിടിച്ചിരിക്കുകയും ചെയ്തു.

യുവതിയുടെ വലത് ശ്വാസകോശത്തിലും ഇടത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗത്തുമായാണ് രക്തം കട്ടപിടിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതാണ് ശ്വാസ തടസത്തിന് കാരണം ആകുന്നത് എന്ന് ഡോക്ടർ പറഞ്ഞു. യുവതിയുടെ പെൽവിസിൽ രക്തം കട്ടപിടിക്കാൻ ആരംഭിച്ചതായും പരിശോധനയിൽ കണ്ടെത്തിയത് ആയി ഡോക്ടർമാർ വ്യക്തമാക്കി. സ്ഥിരമായി ഗർഭനിരോധന ഗുളിക കഴിച്ചതിന്റെ ഫലമായാണ് ഇതുണ്ടായതെന്നും ഡോക്ടർ പറഞ്ഞു.

2015 മുതൽ യുവതി ഗർഭനിരോധന ഗുളിക കഴിക്കുന്നു. യുവതിയ്ക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായും ഡോക്ടർ പറയുന്നു. എട്ട് മാസത്തോളം ചികിത്സ നടത്തിയെന്നും ഞാനിപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ഡയർ പറയുന്നു. ​

അതേസമയം ഗർഭ നിരോധന ​ഗുളിക സ്ഥിരമായി കഴിക്കുന്ന സത്രീകളോട് ഡയറിന് പറയാനുള്ളത് ഒന്ന് മാത്രമാണ്. ദയവ് ചെയ്ത് നിങ്ങൾ ഗർഭനിരോധന ​ഗുളിക ഉപയോ​ഗിക്കുന്നത് ഒഴിവാക്കുക. അത് നിങ്ങളുടെ ആരോ​ഗ്യത്തെ ​ദോഷം ചെയ്യും. ​ഗർഭനിരോധന ഗുളിക കഴിക്കുന്നത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഡയർ പറയുന്നത്. മൈക്രോഗിനോൺ ആണ് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുന്നത്. ഹോർമോണുകളുടെ ശക്തമായ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നതായും ഡയർ പറയുന്നു .

ഗര്‍ഭനിരോധന ഗുളികകള്‍ സ്‌ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഗര്‍ഭ നിരോധന ഗുളിക കഴിക്കുന്നതു മൂലമുള്ള പാര്‍ശ്വഫലങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്ഥമായിരിക്കും. ചിലരില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ല എന്നതും ശ്രദ്ധേയമാണ്.

മനോനിലയില്‍ മാറ്റങ്ങള്‍, അമിതവണ്ണം, രക്തം കട്ടപിടിക്കല്‍, കോച്ചിവലിക്കല്‍, ക്ഷീണം, ഗര്‍ഭം ധരിക്കാനുള്ള താമസം, ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് ഗര്‍ഭനിരോധന ഗുളികകള്‍ മൂലമുണ്ടാകുന്ന തിരിച്ചടികള്‍.

ഇതിനാല്‍ സ്‌ത്രീയുടെ ആരോഗ്യം കാക്കുന്നതിനു ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. ഗുളികകള്‍ കഴിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ഡോക്‍ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്.