മകനെ കൊന്ന വിവരം ഫെയ്സ് ബുക്കിലൂടെ ലോകത്തെ അറിയിച്ച ശേഷം അമ്മ ആത്മഹത്യ ചെയ്തു, ലോകത്തെ നടുക്കിയ സംഭവം അമേരിക്കയിൽ

പെൻസിൽ വാനിയ: സ്വന്തം മകനെ ശ്വാസം മുട്ടിച്ചു കൊന്ന അമ്മ ഫെയ്സ് ബുക്കിൽ കുറിപ്പെഴുതി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ പെൻസിൽവാനിയയിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. ഷെറി ഷെര്‍മെയെന്ന 40കാരിയാണ് ക്രൂരമായി മകനെ കൊന്ന വിവരം ഫെയ്ബുക്കിലൂടെ അറിയിച്ചത്. 600 വാക്കുകളടങ്ങിയ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പാണ് ഇവര്‍ തയ്യാറാക്കിയത് എന്നാണ് സൂചന. ഷെറിയുടെ സുഹൃത്താണ് ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കില്‍ ആദ്യമായി കണ്ടത്.
തുടര്‍ന്ന് ഇവര്‍ പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. ഗുരുതരമായ അസുഖത്തെത്തുടര്‍ന്ന് മരണം ഏറക്കുറെ ഉറപ്പായ ഷെറി സ്വന്തം മകനായ ജോണിനു വേണ്ടിയാണ് ജീവിച്ചത്. മരിക്കാനുള്ള യഥാര്‍ഥ കാരണം അവര്‍ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടില്ല.
ആത്മഹത്യാക്കുറിപ്പില്‍ ഷെറി ഭര്‍ത്താവിനെ കുറ്റപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ക്ക് ഒരു മകന്‍ അര്‍ഹിക്കുന്നില്ല. എന്തിനാണ് നിങ്ങള്‍ സ്വന്തം പേരിന്‍റെ അവസാനം മകന് നല്‍കിയത് അവര്‍ ആത്മഹത്യാക്കുറിപ്പില്‍ ചോദിക്കുന്നു