പുരുഷന്മാരില്‍ സ്ത്രീകള്‍ ഏറ്റവും ഇഷ്ടപ്പെടുന്നതെന്ത്?

Loading...

സ്ത്രീകളായാലും പുരുഷന്മാരായാലും തമ്മില്‍ ആകൃഷ്ടരാകുന്നത് എന്തെല്ലാം ഘടകങ്ങളുടെ അടിസ്ഥാനത്തിലാണെന്നത് വ്യക്തമായി പറയാനാകില്ലല്ലോ! ശാരീരികമായ ഘടകങ്ങളാണെങ്കില്‍, ചിലര്‍ക്ക് ഉയരമാകാം പ്രധാനം, ചിലര്‍ക്ക് ചിരിയാകാം അല്ലെങ്കില്‍ കണ്ണുകളാകാം… അങ്ങനെയെന്തുമാകാം.

പലപ്പോഴും ഇത് വളരെ വ്യക്തിപരമാണ്. എങ്കിലും രസകരമായ ഒരു പഠനത്തിലൂടെ ഈ വിഷയത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

Loading...

പലപ്പോഴും ഇത് വളരെ വ്യക്തിപരമാണ്. എങ്കിലും രസകരമായ ഒരു പഠനത്തിലൂടെ ഈ വിഷയത്തില്‍ ഒരു നിഗമനത്തിലെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍.

‘സെക്കോളജിക്കല്‍ സയന്‍സ്’ എന്ന പ്രസിദ്ധീകരണത്തിലൂടെയാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഏതാണ്ട് 600ഓളം സ്ത്രീകളെ പങ്കെടുപ്പിച്ചായിരുന്നു പഠനം. ഇവര്‍ക്ക് ഒരു കൂട്ടം പുരുഷന്മാരുടെ മുഖം കാണാന്‍ നല്‍കി. തുടര്‍ന്ന് എല്ലാവര്‍ക്കും ഒരുപോലെ ചില ചോദ്യങ്ങള്‍ നല്‍കി. പങ്കാളി, കാമുകന്‍… ഇങ്ങനെ ഓരോ കാഴ്ചയിലും ഓരോരുത്തരെ തെരഞ്ഞെടുക്കണം. ആഴ്ചകളോളം എടുത്തായിരുന്നു ഈ പരീക്ഷണം.

ഒടുവില്‍ ഏറ്റവുമധികം സ്ത്രീകള്‍ തെരഞ്ഞെടുത്ത പുരുഷന്റെ മുഖം പഠനസംഘം കണ്ടെത്തി. കൗതുകമെന്തെന്നാല്‍ അത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത ഒരു ‘പുരുഷമുഖ’മായിരുന്നു. എങ്കിലും ഇതുപയോഗിച്ച് സ്ത്രീകളെ ആകര്‍ഷിച്ച ആ പൊതു ശാരീരിക ഘടകമെന്തെന്ന് സംഘം കണ്ടെത്തി.

ചതുരാകൃതി പോലെ തോന്നിക്കുന്ന ഭംഗിയുള്ള കീഴ്ത്താടിയുടെ ഭാഗമാണത്രേ അത്രയും സ്ത്രീകളെ അയാളിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ ഇത് വളരെ കൃത്യമായ ഒരു നിഗമനമാണെന്ന് പഠനസംഘം അവകാശപ്പെടുന്നില്ല.

പരീക്ഷണത്തിന് തയ്യാറായ സ്ത്രീകളുടെയെല്ലാം ഹോര്‍മോണുകള്‍ കൂടി പരിശോധിച്ച ശേഷമാണ് സംഘം ഈ നിഗമനത്തിലെത്തിത്.

പെട്ടെന്ന് ഇഷ്ടം തോന്നുന്ന പുരുഷന്മാരെ, പക്ഷേ സ്ത്രീകള്‍ പങ്കാളിയായി ജീവിതത്തിലേക്ക് ക്ഷണിക്കാനുള്ള സാധ്യത കുറവാണെന്നും പഠനം കണ്ടെത്തി.