Connect with us

Crime

ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷ നേടാന്‍ കാമുകനെ കൊലപ്പെടുത്തി, സ്വയം രക്ഷയല്ല ഉറങ്ങക്കിടന്ന കാമുകനെ മനപ്പൂര്‍വം കൊലപ്പെടുത്തിയെന്ന് എതിര്‍ഭാഗം; കോടതി വിധി ഇങ്ങനെ???

Published

on

ന്യൂയോര്‍ക്ക് : വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങളില്‍ നിന്ന് രക്ഷനേടാന്‍ കാമുകനെ വെടിവച്ച് കൊലപ്പെടുത്തിയ യുവതി കുറ്റക്കാരിയെന്ന് കോടതി. കാമുകനായ ക്രിസ്റ്റഫര്‍ ഗ്രോവറിനെ കൊലപ്പെടുത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശി നിക്കോള്‍ അഡിമാന്‍ഡോയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് മുപ്പതുകാരിയായ നിക്കോള്‍.

2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം.വര്‍ഷങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഒടുവില്‍ സ്വയം രക്ഷ എന്ന നിലയ്ക്കാണ് കൊലനടത്തിയതെന്നാണ് യുവതിയുടെ വാദം. കൊലപാതകം നടന്ന ദിവസം തന്റെ വീട്ടില്‍ ഒരു സംഭവം ഉണ്ടായി എന്ന അഡിമാന്‍ഡോ തന്നെയാണ് പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് അവിടെ സോഫയില്‍ വെടിയേറ്റ നിലയില്‍ ക്രിസ്റ്റഫറിന്റെ ശരീരം കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടയില്‍ വെടിയേറ്റുവെന്നാണ് പൊലീസ് പറയുന്നത്.

ക്രിസ്റ്റഫര്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ശിശുസംരക്ഷണ കേന്ദ്രത്തിലെ ആളുകള്‍ നിക്കോളിന്റെ അപ്പാര്‍ട്‌മെന്റ് സന്ദര്‍ശിച്ചിരുന്നു. അഡിമാന്‍ഡോയുടെ മുഖത്ത് അടിയേറ്റ പാടുകള്‍ കണ്ട ആരോ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയറിയിച്ച് വിളിച്ചു വരുത്തിയതായിരുന്നു ഇവരെ.

അതേസമയം സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ അഡിമാന്‍ഡോ അതീവ സമര്‍ഥയാണെന്നും ഇവര്‍ വാദിച്ചു. സ്വയം പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ഉറങ്ങിക്കിടന്ന ക്രിസ്റ്റഫറിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും അതിന് ശേഷം പീഡനം, ലൈംഗിക അതിക്രമം എന്നൊക്കെ കഥകള്‍ മെനയുകയായിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. വാദം മുഴുവന്‍ കേട്ട കോടതി അഡിമാന്‍ഡോ കുറ്റക്കാരിയെന്ന് വിധിക്കുകയായിരുന്നു. ഇവരുടെ ശിക്ഷ അടുത്തമാസം പ്രഖ്യാപിക്കും.

Continue Reading

Crime

സംശയരോഗം; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി കനാലില്‍ ഉപേക്ഷിക്കാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

Published

on

ഈറോഡ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തല അറുത്ത് മാറ്റി ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 19 വയസുള്ള നിവേദ എന്ന യുവതിയെ ഭര്‍ത്താവ് മുനിയപ്പന്‍(28) കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നു.

മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈറോഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മെട്ടുകടൈയിലാണ് സംഭവം. മുനിയപ്പയ്ക്ക് ഭാര്യ നിവേദയില്‍ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും സ്ഥിരമായിരുന്നെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല മുറിച്ച് മാറ്റുകയും തലയും ഉടലും ബാഗുകളില്‍ തിരുകി ബൈക്കില്‍ കനാലിന് സമീപമെത്തി ഉപേക്ഷിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ബാഗിന് വെളിയിലേക്ക് യുവതിയുടെ കാല്‍ നീണ്ടു കിടക്കുന്നത് കണ്ട ചിലര്‍ നിലവിളിക്കുകയും പോലീസില്‍ അറിയിക്കുകയുമായിരുന്നു.

Continue Reading

Crime

ചായചൂടാക്കി നല്‍കിയില്ല; അമ്മയെ മകന്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി

Published

on

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ അമ്മയെ മകന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചായ ചൂടാക്കി നല്‍കാതിരുന്നതിനാണ് അമ്മയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത്. തുടര്‍ന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു .വെസ്റ്റ് കോമ്പാറ സ്വദേശി കയ്പുള്ളി വീട്ടില്‍ ലീലയ്ക്കാണ്(53) പൊള്ളലേറ്റത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ(24)പൊലീസ് അറസ്റ്റു ചെയ്തു. വിഷുദിനത്തില്‍ രാവിലെ 11നാണ് സംഭവം.

വീട്ടില്‍ ഇരുവരും സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നു പൊലീസ് പറഞ്ഞു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആറുമാസം മുമ്പ് ഒരു ബൈക്ക് അപകടത്തില്‍ ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെ കൂലിപ്പണിയെടുത്തും നാട്ടുകാരുടെ സഹായം സ്വരൂപിച്ചുമാണ് അമ്മ ലീല ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്നത്.

അപകടത്തില്‍ വിഷ്ണുവിന്റെ ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടമായി. വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു അമ്മയെ നിരന്തരം ദ്രോഹിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

Crime

സിനിമാ നിര്‍മാതാവെന്ന് വ്യാജ പ്രചരണം നടത്തി പീഡനം: വിദേശ മലയാളി യുവാവ് അറസ്റ്റില്‍.

Published

on

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി തിരുവല്ല സ്വദേശിനിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയെ തുടര്‍ന്ന് വിദേശ മലയാളി യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വൈക്കത്തു വീട്ടില്‍ പോപ്സി എന്ന ജെയിംസ് തോമസാണ് നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്.

സിനിമാ നിര്‍മാതാവാണെന്ന വ്യാജേന നിരവധി യുവതികളെ ലൈംഗികമായി ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുടുംബസമേതം കാനഡയില്‍ താമസിച്ചിരുന്ന ഇയാള്‍ ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്നു. ഇതിനിടെ ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുമായി അടുപ്പത്തിലാകുകയും യുവതി ചികിത്സയ്ക്കായി രണ്ടു മാസം ആശുപത്രിയില്‍ കഴിഞ്ഞപ്പോള്‍ പരിചരിക്കാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു.

സിനിമാ നിര്‍മാതാവെന്നാണ് ജെയിംസ് യുവതികളോട് പറഞ്ഞിരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികളെ ഇയാള്‍ വലയിലാക്കിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

യുവതിക്കൊപ്പം താമസിക്കുന്നതിനിടെ ബിസിനസ് ആവശ്യങ്ങള്‍ പറഞ്ഞ് 35 ലക്ഷം തട്ടിയെടുത്തതായും പൊലീസ് പറയുന്നു. പിന്നീട് കാനഡയിലേയ്ക്കു മടങ്ങിപ്പോയ യുവാവ് നാട്ടില്‍ തിരിച്ചെത്തി മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ച ശേഷമാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്.

എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും പ്രതിയെ ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Trending