ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ ഒളിപ്പിച്ച് ഭാര്യ

ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്ടിക് ടാങ്ക് കുഴിയില്‍ ഒളിപ്പിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ യമുനനഗര്‍ ജില്ലയിലെ ബിലാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നൈവാല ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ ഭാര്യ നസ്രീന എന്ന 36 കാരിയാണ് അറസ്റ്റിലായത്.

ഒക്ടോബര്‍ രണ്ടിനാണ് സംഭവം നടന്നത്. അന്ന് രാത്രി വീട്ടിലെത്തിയ ആലംഗീര്‍ (42) നസ്രീനയുമായി വഴക്കിട്ടിരുന്നു.

Loading...

മരിച്ചയാളുടെ സഹോദരൻ ഗഫൂറിന്റെ പരാതിയെത്തുടർന്ന് പോലീസ് ബിലാസ്പൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

വെള്ളിയാഴ്ച നസ്രീനയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ശനിയാഴ്ച ഏകദിന പോലീസ് റിമാൻഡില്‍ വിട്ടതായി ബിലാസ്പൂർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ രാകേഷ് കുമാർ പറഞ്ഞു