ജവാന് യുവതിയുമായി ബന്ധം, ഒടുവില്‍ കൊലയും

യുവതിയുമായി ഐ.ടി.പി.ബി ജവാന് അവിഹിത ബന്ധം. ഒടുവില്‍ ജവാന്റെ ഭാര്യയെയും ആറ് വയസുള്ള മകളെയും കൊലപ്പെടുത്തി. കഴുത്ത് ഞെരിച്ചാണ് അമ്മായെയും മകളെയും കൊലപ്പെടുത്തിയത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; കമലേഷ് എന്ന യുവതിയ്ക്ക് ജവാനുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഇത് ജവാന്റെ ഭാര്യ സുമ അറിയുകയും അവര്‍ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിരന്തരമായ എതിര്‍പ്പുകളില്‍ പ്രകോപിതനായ കമലേഷ് സുമയെയും മകള്‍ ക്രിയയെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി മൃതദേഹങ്ങള്‍ അമൃത്സറിലെ പുതിയ പ്രീത് നഗര്‍ പ്രദേശത്തെ കുളത്തില്‍ തള്ളി.

Loading...

ചൊവ്വാഴ്ച പോലീസ് പ്രതിയെ കുളത്തിനടുത്ത് എത്തിച്ച് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇരട്ട കൊലപാതകത്തിന്റെ കാരണം പരിശോധിച്ചു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കമലേഷിനെ അറസ്റ്റ് ചെയ്തതായി അദ്ദേഹം സ്ഥിരീകരിച്ചു.