യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണം; ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്

യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണത്തിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് വനിതാ നേതാവ്. പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. എന്നാൽ പരാതി ഒതുക്കി തീർത്തെന്ന് ഡിവൈഎഫ്ഐ യും യുവമോർച്ചയും ആരോപിച്ചു.

പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ നിയമസഹായം നൽകും. പൊലീസിനെ സമീപിക്കാൻ പെൺകുട്ടിക്ക് പിന്തുണ നൽകുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കുറ്റക്കാരനാണെങ്കിൽ ആരെയും സംരക്ഷിക്കില്ല. പരാതി പാർട്ടി കോടതിയിൽ തീർപ്പാക്കില്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗമായിരുന്ന വിവേകിനെതിരായ നടപടി സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റത്തിനാണ്. സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ ഉൾപ്പടെയുള്ളവർക്ക് എതിരെ വിവേക് സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചു. അതിനെക്കുറിച്ച് അഖിലേന്ത്യാ നേതൃത്വത്തിന് പരാതി ലഭിച്ചു. അക്കാര്യത്തിൽ സംഘടനാപരമായി നടപടിയും എടുത്തുവെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.

Loading...