വിവാഹിതയാണെന്ന സത്യം മറച്ചുവച്ച് കാമുകനൊപ്പം ഇറങ്ങിയ യുവതിക്ക് സംഭവിച്ചത്, സംഭവം തൃശ്ശൂരില്‍

വിവാഹിതയാണെന്ന് മറച്ചുവച്ച് കാമുകനടുത്തെത്തി വിവാഹിതയായ യുവതിയെ പോലീസ് അറസ്റ്റുചെയ്തു. പഴയന്നൂര്‍ മല്ലന്‍പാറയ്ക്കല്‍ ഷീജയാണ് (27) റിമാന്‍ഡിലായത്. കുട്ടികളും ഭര്‍ത്താവുമുണ്ടെന്ന് വെളിപ്പെടുത്താതെയാണ് യുവതി കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. 27 കാരിയായ യുവതിയുടെ വയസ് 23 എന്നാണ് കാമുകനോട് പറഞ്ഞത്. വിസ്മയയെന്ന് പേരും മാറ്റിപ്പറഞ്ഞു.

ഫെയ്സ്ബുക്കുവഴിയാണ് യുവതി കണ്ണൂരുകാരനായ യുവാവിനെ പരിചയപ്പെടുന്നത്. വിവാഹം ആലോചിക്കുകയാണെന്ന് യുവാവ് അറിയിച്ചതിനെത്തുടര്‍ന്നാണ് യുവതി പ്രൊപ്പോസല്‍ ചെയ്യുന്നത്. തുടര്‍ന്ന് മക്കളെ ഉപേക്ഷിച്ച് ബുധനാഴ്ച വീടുവിട്ട് കണ്ണൂരിലെത്തുകയായിരുന്നു. വ്യാഴാഴ്ച ക്ഷേത്രത്തിലെത്തി താലിയും ചാര്‍ത്തി. വരന്റെ വീട്ടുകാര്‍ പഴയന്നൂര്‍ സ്റ്റേഷനിലേക്ക് പഴയന്നൂരില്‍നിന്നുമുള്ള വിസ്മയ എന്ന 23 കാരിയെ കണ്ണൂരിലെത്തിയിട്ടുണ്ടെന്നും വിവാഹം കഴിച്ചെന്നും അറിയിച്ചതാണ് തുമ്ബായി മാറിയത്.

Loading...

യുവതിയെ കാണാതായെന്ന് കാണിച്ച് ഭര്‍ത്താവിന്റെ അച്ഛന്‍ പഴയന്നൂര്‍ പോലീസിലിതിനോടകം പരാതി നല്‍കിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് ഫോട്ടോകള്‍ മൊബൈല്‍വഴി പരസ്പരം കൈമാറിയതോടെയാണ് ഒരേ യുവതിയാണെന്നു മനസിലാകുന്നത്. അബദ്ധം മനസിലാക്കിയ കണ്ണൂരുകാര്‍ യുവതിയെ പഴയന്നൂര്‍ പോലീസിനെയേല്‍പ്പിച്ച് തടിയൂരി.