ആംബുലന്‍സ് കിട്ടിയില്ല, ഡോക്ടറെ വീഡിയോകോള്‍ ചെയ്ത ശേഷം പ്രസവമെടുത്തു

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആംബുലന്‍സ് ലഭ്യമാകാതെ വന്നതോടെ ഡോക്ടറെ വീഡിയോ കോള്‍ വിളിച്ച ശേഷം വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് യുവതിയുടെ പ്രസവമെടുത്തു. കര്‍ണാടകയിലെ ഹവേരി ഹനഗല്‍ സ്വദേശിയായ വാസവി ഫത്തേപ്പൂര്‍ എന്ന യുവതിയുടെ പ്രസവമാണ് വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നെടുത്തത്.

യുവതിക്ക് ഞായറാഴ്ച ഉച്ചയോടെ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.ഭര്‍ത്താവ് രാഗവേന്ദ്ര ആംബുലന്‍സ് വിളിച്ചെങ്കിലും കോവിഡ് കാരണം ആരും എത്തിയില്ല. നില ഗുരുതരമായതോടെ ആയല്‍വാസികളായ സ്ത്രീകള്‍ സഹായത്തിനെത്തി. ഇവരില്‍ ഒരാളുടെ സുഹൃത്തും കിംസ് ആസുപത്രിയിലെ ഗൈനക്കോളി ഡോക്ടറായ പ്രിയനാകാ മന്ദാഗിയെ വീഡിയോകോള്‍ ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇവര്‍ വാസവിയുടെ പ്രസവമെടുത്തു.

Loading...

ശേഷം ആംബുലന്‍സ് എത്തി ആശുപത്രിയിലേക്ക് മാറ്റിയ യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വാസവിയുടെ സഹായത്തിനെത്തിയ സ്ത്രീകളില്‍ പലര്‍ക്കും പ്രസവവരീതിയെക്കുറിച്ച് ധാരണയുണ്ടായിരുന്നു. അതിനാല്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിച്ചു.