വിവാഹിതരായ സ്ത്രീകളും ഡേറ്റിംഗ് ആപ്പിന്റെ ചതിക്കുഴിയില്‍

ലോകത്ത് പങ്കാളികളെ കണ്ടെത്താന്‍ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്. ഡേറ്റിംഗ് ആപ്പിലൂടെ നല്ല നിരവധി പങ്കാളികളെ കണ്ടെത്തുന്നവരും കുറവല്ല. അതേസമയം ഇതില്‍ പെട്ടവരുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ടിന്റെര്‍ പോലുളള ഡേറ്റിങ് ആപ്ലിക്കേഷനുകളില്‍ സ്ത്രീകള്‍ ഇടക്കിടെ സന്ദര്‍ശിക്കുന്നത് അവര്‍ സുന്ദരിയാണെന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് എന്നാണ് ഒരു പഠനം പറയുന്നത്.

വിരസമായ വിവാഹ ജീവിതത്തോടുളള മടുപ്പാണ് പല വീട്ടമ്മമാരെയും ഡേറ്റിങ്ങ് ആപ്പുകളിലെത്തിച്ചത് എന്നാണ് സര്‍വ്വേ പറയുന്നത്. അപരിചിതരായ പുരുഷന്മാരുമായുളള ‘flirting’ സ്‌നേഹബന്ധം ഉടലെടുക്കാനും സന്തോഷം കണ്ടെത്താനും സഹായിക്കുന്നുണ്ടെന്നാണ് പത്തില്‍ നാല് സ്ത്രീകളും തുറന്നു സമ്മതിക്കുന്നുമുണ്ട് . എന്നാല്‍ ഇവയില്‍ പതിഞ്ഞിരിക്കുന്ന അപകടം ആദ്യഘട്ടത്തില്‍ ഇവരുടെ ശ്രദ്ധയില്‍ പെടില്ല . അപരിചിതരുമായുള്ള അതിരുവിട്ട ചങ്ങാത്തം ഇവരെ കൊണ്ടെത്തിക്കുന്നത് അപകടത്തിലേക്കാണ്

Loading...

സ്ത്രീകള്‍ ഒരാളെ കാണാനിറങ്ങുന്നതിന് മുന്‍പ് അയാളെ കുറിച്ച്‌ സോഷ്യല്‍ മീഡിയയിലടകം കിട്ടാവുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായും പരിശോധിക്കണമെന്ന് ഇതേ കൂറിച്ച്‌ ജൂലി സ്പിറാ എന്ന എഴുത്തുകാരി പറയുന്നത്. ഡേറ്റിങ് ആപ്പ് വഴി ഒരാളെ ആദ്യമായി കാണാന്‍ ശ്രമിക്കുന്നെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് അവര്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്ത് ഒറ്റക്ക് പോകാതിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലുളള പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുളള വഴിയും കൂടി കണ്ടെത്തുക. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുന്നതും നല്ലതായിരിക്കും. കൊളംബിയ ജേര്‍ണലിസം ഇന്‍വെസ്റ്റിഗേറ്റഴ്‌സ് (CJI) ആണ് ഈ റപ്പോര്‍ട്ടിന് പിന്നില്‍.

ഡേറ്റിംഗ് ആപ്പുകളില്‍ സ്ഥിരം ലൈംഗിക കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ ഒരിക്കലും അംഗങ്ങളായവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാറില്ല. കുറ്റകൃത്യങ്ങള്‍ കൂടുന്നതിനും ഇത് കാരണമാകുന്നു. അംഗമാകുന്ന സ്ത്രീകള്‍ സ്വയം സുരക്ഷിതരാകാന്‍ ശ്രമിക്കണമെന്നാണ് മുന്‍ നിര ഡേറ്റിംഗ് ആപ്പുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

പലപ്പോഴും ഇത്തരം സൈറ്റുകളില്‍ പരിചയപ്പെട്ടവരെ അന്വേഷിച്ചു പോകാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ അതിന് പൊതു സ്ഥലം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം. ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇത്തരത്തിലാക്കണം. സ്വകാര്യ സ്ഥലത്തേക്ക് ഒറ്റയ്ക്ക് പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പെരുമാറ്റം ഉണ്ടായാല്‍ രക്ഷപ്പെടാനുള്ള മാര്‍ഗവും അപ്പോള്‍ തന്നെ കണ്ടെത്തുക.

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയെ കുറിച്ചും കൂടിക്കാഴ്ചയെ കുറിച്ചും ഏറ്റവും അടുത്ത ഒരു സുഹൃത്തിനോടെങ്കിലും പറയുക. നിങ്ങള്‍ കാണാന്‍ പോകുന്നയാളുടെ ഫോണ്‍ നമ്ബര്‍ സുഹൃത്തിനു നല്‍കുന്നതും പലപ്പോഴും സഹായകമാകാം. അതുപോലെതന്നെ ഒരു സുഹൃത്തിനെ കണ്ടെത്തിയാല്‍ ദിവസങ്ങളോ, ആഴ്ചകളോ, മാസങ്ങളോ എടുത്ത് ആളെ പഠിച്ച ശേഷം മാത്രം കൂടുതല്‍ അടുക്കുക. അപക്വമായ പെരുമാറ്റം കണ്ടാല്‍ ബന്ധം വേണ്ടെന്നു വയ്ക്കുക തന്നെ ചെയ്യേണ്ടതാണ്.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ സ്വഭാവത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് ഡേറ്റിംഗ് ആപ്പുകള്‍. ഇതിന് കാരണം ഈ ആപ്പുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രധാനമായും ഡേറ്റ് ചെയ്യുന്നവര്‍ക്ക് വേണ്ടിമാത്രമാണ്. പക്ഷെ എല്ലാ ഡേറ്റിംഗ് ആപ്പുകളുടെ പ്രവര്‍ത്തന രീതിയും ഏകദേശം ഒരു പോലെയായിരിക്കും.

‘ഫൈന്റ് ലൗ ഫൈന്റ് മാജിക്’ തുടങ്ങി സമാന പരസ്യ വാചകങ്ങളാണ് മിക്കവാറും എല്ലാ ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നത്. ഇനി ആപ്പില്‍ കയറി ചാറ്റി മടുക്കുന്നവര്‍ക്കായി നിരവധി ഗെയിമുകളും ആപ്പുകളിലുണ്ട്.
നാല്‍പത്ത് വയസ്സുളള വീട്ടമ്മയ്ക്ക് ആദ്യം ഡേറ്റിങ് ആപ്പ് ഭയമായിരുന്നു. ആരെങ്കിലും അറിയുമോ എന്നതായിരുന്നു പ്രധാന പേടി. പതിനഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിലെ മടുപ്പ് പ്രത്യേകിച്ച്‌ ലൈംഗിക ബന്ധത്തിലെ പ്രശ്നങ്ങളും സ്നേഹവും കരുതലും കിട്ടാത്തതുമെല്ലാം അവരെ ഡേറ്റിങ് ആപ്പിന്റെ അടിമയാക്കി മാറ്റി .

തന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞാണ് ദില്ലി സ്വദേശിനിയായ 29കാരിയായ വീട്ടമ്മയും ഡേറ്റിങ് ആപ്പ് ഉപയോഗിച്ചുതുടങ്ങിയത്. ഭര്‍ത്താവിന് സെക്സിനോടുളള താല്‍പര്യമില്ലാത്തതാണ് തന്നെ ഈ ആപ്പിലേക്ക് എത്തിച്ചതെന്ന് മറ്റൊരു നാല്‍പ്പതുകാരി പറയുന്നു. ഭര്‍ത്താവുമായി മാനസികമായോ ശാരീരകമായോ അടുപ്പമില്ലാത്തതും ഒറ്റപ്പെടല്‍ അനുഭവിക്കുന്നതാണ് 35കാരിയെ ഈ ഡേറ്റിങ് ആപ്പ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് എന്നും സര്‍വ്വേ പറയുന്നു

യുവതികള്‍ മുതല്‍ മധ്യവയസ്സ് കഴിഞ്ഞവര്‍ വരെ ഇത്തരം ആപ്പുകളിലേക്ക് ഈയ്യാം പാറ്റകളെ പോലെ പറന്നടുക്കുമ്ബോള്‍ അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. അതേസമയം സ്ത്രീകള്‍ മാത്രമല്ല ഇത്തരം സൈറ്റുകളില്‍ ബലിയാടുകളായി മാറുന്നത്. ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി മുംബൈയിലെ അറുപത്തിയഞ്ചുകാരന് 73.5 ലക്ഷം രൂപ നഷ്ടമായത് ഈയിടെ വര്‍ത്തയായതാണ് .ഡേറ്റിംഗ് ആപ്പിലെ മെമ്ബര്‍ഷിപ്പ് വാഗ്ദാനം ചെയ്താണ് ഒരു സ്ത്രീയും ഭിന്നലിംഗത്തില്‍പ്പെട്ട ഒരാളുമുള്‍പ്പെടെ മൂന്ന്പ്രതികള്‍ 73 ലക്ഷം രൂപ വാങ്ങിയത്. കഴിവതും സുരക്ഷിതമല്ലാത്ത ആപ്പുകളില്‍നിന്നും ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക എന്നതാണ് ഇത്തരം ചതിയില്‍ പെടാതിരിക്കാന്‍ ചെയ്യേണ്ടത്