യുദ്ധക്കപ്പലുകളിൽ ഇനി മുതൽ പെണ്‍കരുത്തും,ഇത് ചരിത്ര നിമിഷം

കൊച്ചി: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് ഇനിമുതല്‍ പെണ്‍കരുത്തും. യുദ്ധക്കപ്പലിലെ ഹെലികോപ്റ്ററുകള്‍ പറത്താന്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യബാച്ചിലെ വനിതാ ഉദ്യോഗസ്ഥര്‍ പരിശീലനം പൂര്‍ത്തിയാക്കി നിയമിതരായത്. ചിത്രത്തില്‍ ആദ്യമായാണ് വനിതാ നാവികസേനാ ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ നിയോഗിക്കപ്പെടുന്നത്.ഇന്ത്യന്‍ നാവികസേനയുടെ യുദ്ധഭൂമിയില്‍ പെണ്‍പടയായി ഇനി ഇവരുമുണ്ടാകും. ലെഫ്റ്റനന്‍റ് കുമുദിനി ത്യാഗിയും സബ് ലെഫ്റ്റനന്‍റ് റിതി സിഗും. യുദ്ധക്കപ്പലിലേക്കുളള ഹെലികോപ്റ്ററുകള്‍ പറത്താനും ഇറക്കാനുമുളള ദുഷ്ക്കരമായ ദൗത്യം ഇനി പെണ്‍കരുത്തിനാണ്.

ചരിത്രത്തില്‍ ആദ്യമായാണ് വനിതാ നാവികസേനാ ഉദ്യോഗസ്ഥര്‍ യുദ്ധക്കപ്പലുകളില്‍ നിയോഗിക്കപ്പെടുന്നത്. ബിടെക് ബിരുദധാരികളായ ഇരുവരും 2018ലാണ് നാവികസേനയില്‍ ചേര്‍ന്നത്. കൊച്ചിയിലെ നാവികസേനാ ഒബ്സേര്‍വേ‍ഴ്സ് അക്കാദമിയിലായിരുന്നു പരിശീലനം. 60 മണിക്കൂര്‍ ഒറ്റയ്ക്ക് ഹെലികോപ്റ്റര്‍ പറത്തിയാണ് ഇരുവരും നേട്ടം കൈവരിച്ചത്.ഇതുവരെ ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റുകളില്‍ മാത്രമാണ് വനിതകളെ നിയമിച്ചിരുന്നത്. കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ യുദ്ധക്കപ്പലുകളില്‍ വിന്യസിക്കുന്നതിന്‍റെ തുടക്കമാണിതെന്ന് റിയര്‍ അഡ്മിറല്‍ ആന്‍റണി ജോര്‍ജ്.

Loading...