ജയില്‍പ്പുള്ളിയുമായി ഉദ്യോഗസ്ഥയുടെ വഴിവിട്ട ബന്ധം

യു.കെ : ജയില്‍ പുള്ളിയുമായി ജയില്‍ ഉദ്യോഗസ്ഥയുടെ വഴിവിട്ട ബന്ധം പുറത്തായി. ജയിലില്‍ തടവില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ട നേതാവുമായി ജയില്‍ ഉദ്യോഗസ്ഥ അടുക്കുക ആയിരുന്നു. ഇവര്‍ ജയിലിന് ഉള്ളില്‍ വെച്ച് പലപ്പോഴും കൂടിക്കാ്ചകള്‍ നടത്തുകയും ശാരീരികമായി ബന്ധപ്പെടുകയും ചെയ്തു. ജയില്‍ പുള്ളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തന്റെ യൂണീഫോമില്‍ ഉദ്യോഗസ്ഥ സുഷിരം ഇട്ടിരുന്നു.

ഗുണ്ട നേതാവായ കുര്‍ട്ടിസ് കോക്കി വാറന്‍ എന്ന 56 കാരനുമായി ജയില്‍ ഉദ്യോഗസ്ഥയായ സ്റ്റെഫിനി സ്മിത് വൈറ്റ് എന്ന 40 കാരിയാണ് ജയിലിന് ഉള്ളില്‍ വെച്ച് അടുക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. കോക്കിയുടെ പേര് സ്റ്റെഫിനി ശരീരത്തില്‍ പച്ച കുത്തുകയും പ്രണയ ലേഖനങ്ങള്‍ കോക്കിക്ക് കൈമാറിയതായും ആണ് വിവരം. വന്‍ സുരക്ഷയുള്ള ഫ്രാങ്കലണ്ട് ജയിലിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഇണ്ടായത്.

Loading...

രാജ്യത്തെ തന്നെ ഏറ്റവും അപകടകാരികളായ പ്രതികളെ താമസിപ്പിക്കുന്ന ജയിലാണിത്. കോക്കിയുടെ സെല്ലില്‍ വെച്ച് ഇരുവരും പരസ്പരം ചുംബിച്ചാണ് ബന്ധത്തിന് തുടക്കം കുറിച്ചത്. പിന്നീട് ജയിലിലെ അടുക്കളയില്‍ വെച്ചും വസ്ത്രം അലക്കുന്ന സ്ഥലത്ത് വെച്ചും ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. മാത്രമല്ല തന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി സ്റ്റെഫിനി കോക്കിന് അയച്ച് കൊടുക്കുകയും ചെയ്തു.

13 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു കോക്കി. ഇവര്‍ തമ്മിലെ ശാരീരിക ബന്ധം ആറ് മാസത്തോളം നീണ്ടപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുറ്റവാളികളെ നിയന്ത്രിക്കാനുള്ള പ്രത്യേക പരിശീലനം ലഭിച്ച ആളാണ് സ്‌റ്റെഫാനിയെങ്കിലും കോക്കിയില്‍ ആകൃഷ്ടയായ ഇവര്‍ അയാളുമായി അടുക്കുക ആയിരുന്നു. കേവലം മൂന്നു മാസത്തിനുള്ളില്‍ തന്നെ 213 തവണയാണ് പരസ്പരം ആശയ വിനിമയം നടത്തിയിരുന്നത് എന്ന് പോലീസ് കണ്ടെത്തി.

ഇവരുടെ ബന്ധത്തില്‍ സംശയം തോന്നിയ മറ്റു ജീവനക്കാര്‍ നിരീക്ഷണം കടുപ്പിച്ചപ്പോള്‍ ആണ് രഹസ്യം പുറത്തായത്. ഇയാള്‍ക്ക് സ്‌റ്റെഫാനി ഒരു കുറിപ്പ് കൈമാറുന്നത് ജയില്‍ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ജയിലിന് ഉള്ളിലേക്കു നിരോധിത വസ്തുക്കള്‍ എത്തിക്കാന്‍ കോക്കി സ്‌റ്റെഫാനിയെ ഉപയോഗിച്ചിരുന്നു എന്നാണ് വിവരം.

മറ്റൊരു സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത വിദ്യാര്‍ത്ഥിയുമായി വഴിവിട്ട ബന്ധം നിലനിര്‍ത്തി പോന്ന അധ്യാപികയ്ക്ക് പണികിട്ടി. കോടതി തടവ് ശിക്ഷ വിധിച്ച അധ്യാപിക വീണ്ടും ഹരജിയുമായി കോടതിയെ സമീപിച്ചു. തന്റെ തടവ് ശിക്ഷ വെട്ടിക്കുറച്ച് പുറത്തിറക്കണം എന്നാണ് അധ്യാപിക ആവശ്യപ്പെടുന്നത്. ശിക്ഷ കാലാവധി കുറച്ച് തന്നെ ജയിലില്‍ നിന്നും പുറത്ത് ഇറക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തന്റെ അഭിഭാഷകന്‍ മുഖേനയാണ് അധ്യാപിക കോടതിയെ സമീപിച്ചത്.

അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ വാറെന്‍ കൗണ്ടിയിലുള്ള അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി അനുചിതമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും. ബന്ധം നിലനിര്‍ത്തി പോരുകയും ചെയ്തത്. 26 വയസ്സുള്ള മാഡ്ലിന്‍ അര്‍നെറ്റ് എന്ന അധ്യാപികയാണ് സംഭവത്തില്‍ പ്രതി. ഇവരെ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 26ന് വാറെന്‍ കൗണ്ടി കോമണ്‍ പ്ലീസ് കോടതി ശിക്ഷിച്ചിച്ചിരുന്നു. ജഡ്ജി ആയിരുന്ന തിമോതി തെപെ ആണ് അധ്യാപികയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.